കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും നാക്ക് വിനയാകുന്നു. മന്ത്രി എം എം മണിയുടെ മന്ത്രിസ്ഥാനം തെറിച്ചേക്കും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിയായിരുന്ന ഇപി ജയരാജന്‍ രാജിവെച്ച ഒഴിവിലേക്ക് ഇടുക്കിയിലെ ജനകീയനായ നേതാവ് എംഎം മണിയെ അവരോധിക്കുമ്പോള്‍ തന്നെ സിപിഎമ്മിന് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. എംഎം മണിയുടെ ലൈസന്‍സില്ലാത്ത നാക്ക് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കുമെന്ന്. എന്നാല്‍ മന്ത്രിസ്ഥാനത്തിരുന്ന എംഎം മണി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നായിരുന്നു അന്ന് സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നത്.

ഇപ്പോഴിതാ വിവാദങ്ങള്‍ വിട്ടൊഴിയാത്ത സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് മണിയുടെ നാക്ക്. കേരളത്തിലെ സമര ചരിത്രത്തില്‍ രേഖപ്പെടുത്തിയ മൂന്നാറിലെ പൊമ്പിള ഒരുമൈ സമരത്തിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയാണ് മണി വിവാദത്തിലായിരിക്കുന്നത്. മണിക്കെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ രംഗത്തെത്തിയതോടെ മന്ത്രിസ്ഥാനം തെറിച്ചേക്കുമെന്നാണ് സൂചന.

mm-mani

മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മണിയെ എത്രയും പെട്ടെന്ന് പുറത്താക്കിയാല്‍ സര്‍ക്കാരിന് നല്ലതെന്ന് സിപിഐ അടക്കമുള്ള സഖ്യകക്ഷികളും സിപിഎം അണികളും വ്യക്തമാക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാണ്. മണിയെപോലൊരു മന്ത്രിയെ നാലുവര്‍ഷം കൂടി ചുമക്കേണ്ടിവരികയെന്നത് മന്ത്രിസഭയ്ക്കും കനത്ത ബാധ്യതയായിരിക്കും.

മൂന്നാറില്‍ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനത്തിനുശേഷം മണിയുടെ നാക്ക് നിലച്ചിട്ടില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് മണി ശീലമാക്കി. മണിക്കും മണിയുടെ സഹോദരനും സുഹൃത്തുക്കള്‍ക്കുമുള്ള കൈയ്യേറ്റഭൂമി ഒഴിപ്പിക്കുമോ എന്ന ആശങ്കയാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. മണിയെ ഉടനടി പുറത്താക്കിയില്ലെങ്കില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നതിനാല്‍ മണിയുടെ മന്ത്രിസ്ഥാനം തെറിച്ചേക്കുമെന്നുതന്നെയാണ് ഭരണവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

English summary
Kerala minister MM Mani to be resigned for remark on women's group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X