കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ റിപ്പബ്ലിക് ദിനത്തില്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ റപ്പബ്ലിക്‌സദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതാണ് എല്ലാവര്‍ക്കും വാര്‍ത്ത. എന്നാല്‍ നമ്മുടെ പ്രിയ താരം മോഹന്‍ലാലും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ദില്ലിയില്‍ എത്തിയിരുന്നു.

സിനിമ താരം മോഹന്‍ലാല്‍ ആയിട്ടല്ലായിരുന്നു താരത്തിന്റെ സാന്നിധ്യം. ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ആയിട്ടായിരുന്നു എന്ന് മാത്രം. ലാലും ഭാര്യ സുചിത്രയും ദില്ലിയിലെ റിപ്പബ്ലിക് ദിന പരേഡ് കണ്ടു.

Mohanlal RD

സമ്പൂര്‍ണ സൈനിക യൂണിഫോമില്‍ ആയിരുന്നു ലാല്‍ പരേഡ് കാണാന്‍ എത്തിയത്. രാജ് പഥിലേക്ക് പോകും മുമ്പ് സൈനിക യൂണിഫോമില്‍ ഭാര്യക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ലാല്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു.

അഞ്ച് മണിക്കൂറുകള്‍ കൊണ്ട് ചിത്രത്തിന് കിട്ടിയ ലൈക്ക് എത്രയെന്നല്ലേ... 92,005. രണ്ടായിരത്തോളം പേര്‍ ഈ ചിത്രം ഷെയര്‍ ചെയ്തിട്ടും ഉണ്ട്.

മോഹന്‍ ലാലിനൊപ്പം സംവിധായകനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ മേജര്‍ രവിയും റിപ്പബ്ലിക് ദിന പേര്ഡിന് സാക്ഷ്യം വഹിച്ചു. തന്റെ പുതിയ പട്ടാള ചിത്രമായ പിക്കറ്റ് 43 തീയേറ്ററുകളില്‍ തരംഗം തീര്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് മേജര്‍ രവി.

English summary
Mohanlal also witnessed Republic Day Parade at Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X