കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ അവയവദാന പദ്ധതിയുടെ അംബാസഡര്‍; മുഖ്യമന്ത്രിയുമായി കരാറില്‍ ഒപ്പുവെച്ചു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‌വില്‍ അംബാസിഡറായി ചലച്ചിത്ര താരം മോഹന്‍ലാലിനെ നിയമിച്ചു. പ്രതിഫലമില്ലാതെയാകും മോഹന്‍ലാല്‍ അംബാസഡറാവുക. മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.

മസ്തിഷ്‌ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സൗകര്യപ്രദമാകുന്ന സര്‍ക്കാരിന്റെ പദ്ധതിയാണ് കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് (മൃതസഞ്ജീവനി പദ്ധതി). സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തോടെ സ്വകാര്യപങ്കാളിത്തത്തില്‍ നടപ്പാക്കുന്ന പദ്ധതി 2012 ലാണ് തുടങ്ങിയത്. ഇതിനകം തന്നെ അനേകര്‍ക്ക് പദ്ധതിവഴി അവയവങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്.

mohanlal

ഷെയര്‍ ഓര്‍ഗന്‍സ് സേവ് ലൈവ്‌സ് എന്ന മുദ്രാവാക്യമുയര്‍ത്തി അവയവദാനത്തിന്റെ മഹത്വം അന്താരാഷ്ട്രതലത്തില്‍ തന്നെ മാതൃകയാവുന്ന തരത്തില്‍ ഉയര്‍ത്താനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു. പദ്ധതിയുടെ പരസ്യത്തിലും മറ്റും മോഹന്‍ലാലിനെ ഉള്‍പ്പെടുത്തും.

നേരത്തെ കസ്റ്റംസിന്റെ ഗുഡ്‌വില്‍ അംബാസഡറായും മോഹന്‍ലാലിനെ നിയമിച്ചിരുന്നു. 'ഇന്ത്യന്%E

English summary
Mohanlal to be ambassador of Kerala organ transplant programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X