കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദാചാരത്തിന്റെ കാവലാളുകള്‍ക്കെതിരെ ലാലിന്‍റെ വാക്കുകള്‍

  • By Soorya Chandran
Google Oneindia Malayalam News

ചില് രാഷ്ട്രീയ സംഘടനകള്‍ സദാചാരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നതിനേയും ലാല്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. തന്റെ വലിയൊരു ആരാധക വൃന്ദം ഉള്‍പ്പെട്ട ഈ കൂട്ടരെ വിമര്‍ശിക്കാന്‍ ലാല്‍ കാണിച്ച ധീരതയും ഏറെ പ്രശംസനീയം തന്നെയാണ്.

രാഷ്ട്രീയ പാര്‍ട്ടികളും മതനേതാക്കളും സദാചാര സംരക്ഷണ സേനയായി വന്നതിനെ 'മറ്റൊരു പ്രധാന അപകടം' എന്നാണ് ലാല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സമൂഹത്തില്‍ പ്രതികരണം ആവശ്യമുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇവരെ ഇത്രയും പ്രതികരണ ബോധത്തോടെ കാണാറില്ലെന്നും ലാല്‍ വിമര്‍ശിക്കുന്നു.

രാഷ്ട്രീയ പാര്‍ട്ടികളോ മതാധ്യക്ഷന്‍മാരോ നിയമപാലകരല്ല എന്ന് ലാല്‍ തുറന്നടിക്കുന്നു. അത്തരക്കാര്‍ നിയമം കയ്യിലെടുക്കുമ്പോഴാണ് കലഹത്തിലേക്ക് നാട് നീങ്ങുന്നത്. ഈ രണ്ട് കൂട്ടരും അല്ല ഒരു തലമുറയുടെ ജീവിതം നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

mohanlal

സദാചാരത്തെക്കുറിച്ച് ലാലിന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്- ' സദാചാരം എന്നാല്‍ ഒരു വ്യക്തിയോ സംഘടനയോ നിശ്ചയിക്കേണ്ട കാര്യമല്ല. അത് പൂര്‍ണമായും നിയമാവലികളില്‍ ഒതുക്കാവുന്നതും അല്ല. ഒരുപാട് കാര്യങ്ങളില്‍ അത് വ്യക്തി അധിഷ്ടിതമാണ്. അതില്‍ കടന്നുകയറാന്‍ ആര്‍ക്കും അവകാശമില്ല. അതേ സമയം ഒരു സമൂഹത്തില്‍ ജീവിക്കുന്നവര്‍ എന്ന നിലയില്‍ ചില മുന്‍കരുതലുകളും മാനിക്കലുകളും നമ്മള്‍ എടുക്കുകയും വേണം.'

വ്യക്തി വിവേകവും വ്യക്തി സ്വാതന്ത്ര്യവും പരസ്പര ബഹുമാനത്തോടെ കടന്നുപോകേണ്ട ഒന്നാണെന്ന് ലാല്‍ പറയുന്നു. കൊച്ചിയില്‍ ചുംബന സമരത്തിനെതിരെ നടന്ന അതിക്രമങ്ങളെ ലാല്‍ അപലപിക്കുന്നു. ആണ്‍-പെണ്‍ സൗഹൃദങ്ങളുടെ കാര്യത്തില്‍ നാം ഇപ്പോഴും പ്രാകൃതാവസ്ഥയിലും വൈകൃതാവസ്ഥയിലും ആണെന്നും ലാല്‍ പരിതപിക്കുന്നു. സമ്പൂര്‍ണ സാക്ഷരരെന്ന് ഞെളിയുന്ന മലയാളികള്‍ ഇത്രത്തോളം വൈകൃതത്തോടെ സദാചാര പോലീസ് ആകുന്നത് ലജ്ജാകരമാണെന്നും ലാല്‍ എഴുതുന്നു.

English summary
Actor Mohanlal criticise Moral Policing in his blog. He criticised the political parties and religious leaders who act as moral police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X