കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന്റെ ആനക്കൊമ്പ് നിയമവിരുദ്ധം തന്നെ... ഇനിയെന്ത് സംഭവിയ്ക്കും?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മോഹന്‍ലാലിന്റെ വീട്ടില്‍ ആദായവകുപ്പ് റെയ്ഡ് നടത്തിയതും ആനക്കൊമ്പുകള്‍ കണ്ടെടുത്തതും ഒക്കെ പഴയ സംഭവം ആണ്. ആ ആനക്കൊമ്പുകള്‍ തന്റേതല്ലെന്നും സുഹൃത്തുക്കള്‍ സൂക്ഷിയ്ക്കാന്‍ തന്നതാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. ഇതിന് തെളിവും ഉണ്ട്.

എന്നാല്‍ അതുകൊണ്ടൊന്നും കാര്യമായില്ല. ആനക്കൊമ്പ് സൂക്ഷിയ്ക്കുന്നതിനുള്ള നിയമവശങ്ങള്‍ ലാല്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം. ആ ചോദ്യത്തിന് ഉത്തരമാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്.

മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ചത് നിയമവിരുദ്ധമാണെന്നാണ് വനവകുപ്പ് ഹൈക്കോടതിയെ അറിയിച്ചിരിയ്ക്കുന്നത്.

ആനക്കൊമ്പിന്റെ കഥ

ആനക്കൊമ്പിന്റെ കഥ

2011 ജൂലൈ 22 നാണ് മോഹന്‍ലാലിന്റെ വീട്ടില്‍ ആദായവകുപ്പ് റെയ്ഡ് നടത്തിയത്. രണ്ട് ആനക്കൊമ്പുകള്‍ കണ്ടെത്തി.

ലൈസന്‍സ് ഉണ്ടോ

ലൈസന്‍സ് ഉണ്ടോ

മോഹന്‍ലാലിന് ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസന്‍ ഉണ്ടോ... ഇല്ലെന്ന് തന്നെയാണ് ഒറ്റവാക്കിലെ ഉത്തരം.

പിന്നെങ്ങനെ

പിന്നെങ്ങനെ

സിഎന്‍ കൃഷ്ണകുമാര്‍, എന്‍ കൃഷ്ണ കുമാര്‍... ഇവരുടെ പേരിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിയ്ക്കാനുള്ള ലൈസന്‍സ് ഉള്ളത്. ഇവര്‍ വിദേശത്ത് പോയപ്പോള്‍ സൂക്ഷിയ്ക്കാന്‍ ഏല്‍പിച്ചതാണെന്നാണ് ലാലിന്റെ വിശദീകരണം.

വാങ്ങിയതല്ല

വാങ്ങിയതല്ല

ആനക്കൊമ്പുകള്‍ താന്‍ പണം കൊടുത്ത് വാങ്ങിയതല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ പോലീസ് മോഹന്‍ലാലിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

യഥാര്‍ത്ഥ ആനക്കൊമ്പുകള്‍ തന്നെ

യഥാര്‍ത്ഥ ആനക്കൊമ്പുകള്‍ തന്നെ

ആനക്കൊമ്പ് കണ്ടെടുത്തപ്പോള്‍ അത് ഒറിജിനലാണോ എന്ന് പരിശോധികകേണ്ടിയിരുന്നു. വനംവകുപ്പ് ആ പരിശോധന നടത്തുകയും ഒറിജിനലാണെന്ന് കണ്ടെത്തുകയും ചെയ്തു.

കൊമ്പ് എവിടെപ്പോയി?

കൊമ്പ് എവിടെപ്പോയി?

ആനക്കൊമ്പുകള്‍ മഹസര്‍ തയ്യാറാക്കിയതിന് ശേഷം സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്തു. അതിന് ശേഷം ഇത് ആന്റണി പെരുമ്പാവൂരിന് കൈമാറിയെന്നാണ് ചിലര്‍ പറയുന്നത്. കൊമ്പ് സര്‍ക്കാര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

വന്യജീവി സംരക്ഷണ നിയമം

വന്യജീവി സംരക്ഷണ നിയമം

രാജ്യത്തെ ഏറ്റവും ശക്തമായ നിയങ്ങളാണ് വന്യജീവി സംരക്ഷണത്തിലുള്ളത്. ഈ കേസില്‍ മോഹന്‍ലാല്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് തെളിഞ്ഞാല്‍ കടുത്ത നടപടികളുണ്ടാകും എന്ന് ഉറപ്പാണ്.

 രേഖകള്‍ ഉണ്ട്

രേഖകള്‍ ഉണ്ട്

ആനക്കൊമ്പുകള്‍ സൂക്ഷിയ്ക്കാന്‍ സുഹൃത്തുക്കള്‍ മോഹന്‍ലാലിനെ ഏല്‍പിച്ചത് സംബന്ധിച്ച കരാര്‍ അടക്കമുള്ള രേഖകള്‍ അന്വേഷണ സംഘത്തിന് സമര്‍പ്പിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലാലിനെ കുടുക്കാന്‍ ആര്?

ലാലിനെ കുടുക്കാന്‍ ആര്?

പാലക്കാടുള്ള ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലാണ് ഇപ്പോഴും ഈ കേസിന് പിറകില്‍ നടക്കുന്നത്. ഇവരുടെ ഹര്‍ജി പരിഗണിക്കവേയാണ് വനംവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ലാല്‍ കുടുങ്ങുമോ?

ലാല്‍ കുടുങ്ങുമോ?

കൃഷ്ണമൃഗത്തെ വെടിവച്ച് കേസില്‍ സല്‍മാന്‍ ഖാന്‍ നിയമനടപടികള്‍ നേരിടുകയാണ്. അതുപോലെ ആനക്കൊമ്പ് വെറുത് വൂട്ടില്‍ സൂക്ഷിച്ചതിന്റെ പേരില്‍ ലാലും നിയമക്കുരുക്കില്‍ പെടുമോ?

English summary
The Forest Department of Kerala submitted an interim report to High Court about the elephant tusk case related to film star Mohanlal. The report says that Mohanlal kept the tusks lawlessly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X