ബിജെപി പുതിയ വിവാദത്തില്‍!! ഇത്തവണ നേതാവിന്റെ പീഡനം...വീട്ടമ്മയുടെ പരാതി ഞെട്ടിക്കും!!

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴയുടെ ആഘാതത്തില്‍ നില്‍ക്കുന്ന ബിജെപിക്കെതിരേ മറ്റൊരു ആരോപണം കൂടി. ഇത്തവണ പീഡനക്കേസിലാണ് കുടുങ്ങിയിരിക്കുന്നത്. ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗത്തിനെതിരേയാണ് വീട്ടമ്മ കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ബിജെപി നേതാവിനെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

പരാതിയിലുള്ളത്

പരാതിയിലുള്ളത്

ബിജെപിയുടെ കുറ്റിച്ചല്‍ പഞ്ചായത്തിലെ ജില്ലാ കമ്മിറ്റിയംഗം നിലമ ഗോപനെന്ന ഗോപകുമാറിനെതിരേയാണ് വീട്ടമ്മ പരാതി നല്‍കിയതെന്ന് കൈരളി റിപ്പോര്‍ട്ടില്‍ പറയുന്നു.

വീട്ടില്‍ അതിക്രമിച്ചു കയറി

വീട്ടില്‍ അതിക്രമിച്ചു കയറി

ജൂലൈ 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് ഇല്ലാതിരുന്നപ്പോള്‍ ഗോപാലകൃഷ്ണന്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.

പീഡിപ്പിക്കാന്‍ ശ്രമിച്ചു

പീഡിപ്പിക്കാന്‍ ശ്രമിച്ചു

ലൈംഗിച്ചുവയോടെ തന്നോട് സംസാരിച്ച ഗോപകുമാര്‍ വീടിന്റെ വാതിലടച്ച് അടുത്തു വരാന്‍ ആവശ്യപ്പെട്ടു. നാലു വയസ്സുള്ള മകനും എട്ടു മാസം പ്രായമുള്ള മകളുമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. ഗോപകുമാര്‍ കടന്നുപിടിച്ചപ്പോള്‍ മകളെയും കൊണ്ട് പിന്‍വാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ കുറിച്ചു.

വീട്ടില്‍ തിരിച്ചെത്തി

വീട്ടില്‍ തിരിച്ചെത്തി

അനുജന്റെ വീട്ടിലാണ് അപ്പോള്‍ അഭയം തേടിയത്. ബന്ധുക്കളെയും കൂട്ടി കുറച്ചു കഴിഞ്ഞ ശേഷം താന്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ബന്ധുക്കള്‍ മടങ്ങിപ്പോയപ്പോള്‍ ഗോപകുമാര്‍ വീണ്ടും വീട്ടിലേക്ക് വന്നു.

ഇറങ്ങിയോടി

ഇറങ്ങിയോടി

മക്കളെയും കൊണ്ട് യുവതി വീണ്ടും അനുജന്റെ വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. അവിടെ വച്ച് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് കാര്യം പറയുകയായിരുന്നു. ബിജെപി വാര്‍ഡംഗം കൃഷ്ണകുമാരിയെ ഭര്‍ത്താവ് ഫോണില്‍ വിളിച്ചപ്പോള്‍ പരാതി നല്‍കേണ്ടെന്നും ഗോപകുമാറിനെ പുറത്താക്കുമെന്നുമായിരുന്നു മറുപടി.

നേരത്തേയും പീഡനം

നേരത്തേയും പീഡനം

ഇതാദ്യമായല്ല ഗോപകുമാറിനെതിരേ പീഡനക്കേസ് വരുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സ്ത്രീയെ പീഡിപ്പിച്ച ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് അടിച്ചോടിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളം ഇയാള്‍ ഒളിവില്‍ കഴിഞ്ഞു.

പ്രോമോഷന്‍ നല്‍കി

പ്രോമോഷന്‍ നല്‍കി

ആദ്യം മണ്ഡലം നേതാവായിരുന്ന ഗോപനെ പിന്നീട് ബിജെപിയുടെ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. അതിനു ശേഷം മറ്റൊരു പീഡനക്കേസ് കൂടി ഇയാള്‍ക്കെതിരേ വന്നിരുന്നെങ്കിലും നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നാണ് ആരോപണം.

major reshuffle in the police top brass
English summary
Rape case against BJP leader in trivandrum
Please Wait while comments are loading...