കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്ന് ദിലീപ്...ക്രിമിനല്‍ ഗൂഢാലോചനയെന്ന് മഞ്ജു വാര്യര്‍...

കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ മലയാള സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.

Google Oneindia Malayalam News

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മലയാള സിനിമാ ലോകം. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ മലയാള സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. നടിക്കെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച പരിപാടിയില്‍ നടിയ്ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, സംവിധായകരായ രഞ്ജിത്,കമല്‍, അഭിനേതാക്കളായ മമ്മൂട്ടി, ദിലീപ്, ഇന്നസെന്റ് എംപി സിദ്ദീഖ്, മഞ്ജു വാര്യര്‍, കാവ്യ മാധവന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. നടിക്കെതിരെയുണ്ടായ അതിക്രമം വേദനാജനകമാണെന്നും, സംഭവത്തില്‍ ഇതുവരെ അന്വേഷണം നല്ലരീതിയിലാണ് പുരോഗമിക്കുന്നതെന്നും ഇന്നസെന്റ് എംപി പറഞ്ഞു. ദു:ഖത്തെ ആഘോഷമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ രംഗത്തുള്ളവരെ കൂടാതെ സ്ത്രീകളടക്കമുള്ള ഒട്ടേറെപേര്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

പ്രതിരോധത്തിന്റെ പ്രതീകം...

പ്രതിരോധത്തിന്റെ പ്രതീകം...

ആക്രമത്തിന്റെ ഇരയായ അവള്‍ പ്രതിരോധത്തിന്റെ പ്രതീകവുമാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. ആക്രമിക്കപ്പെട്ട സംഭവം ഒളിച്ചുവെയ്ക്കാതെ ബന്ധപ്പെട്ടവരെ അറിയിച്ച നടി പ്രതിരോധത്തിന്റെ പ്രതീകമാണ്. പൗരുഷം എന്നത് സ്ത്രീയെ കീഴ്‌പ്പെടുത്തലല്ല, മറിച്ച് അവളെ സംരക്ഷിക്കലാണ്. ആക്രമത്തിനിരയായ ഇര ഒറ്റയ്ക്കല്ലെന്ന് വാക്കു കൊടുക്കുന്നുവെന്നും പറഞ്ഞാണ് മമ്മൂട്ടി പ്രസംഗം അവസാനിപ്പിച്ചത്.

ദാരുണമായ സംഭവം...

ദാരുണമായ സംഭവം...

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. സിനിമയില്‍ എന്നല്ല, കേരളത്തില്‍ ഇങ്ങനെയൊരു സംഭവമുണ്ടായി എന്നത് ദാരുണമാണെന്നും ദിലീപ് പറഞ്ഞു. ഇങ്ങനെയൊന്ന് ഇനി സംഭവിക്കാതിരിക്കട്ടെയെന്നും ദിലീപ് പറഞ്ഞു.

എല്ലാം പുറത്തുവരണം...

എല്ലാം പുറത്തുവരണം...

നടിയെ ആക്രമിച്ച സംഭവത്തിന്റെ പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. അന്വേഷണത്തിലൂടെ ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ക്രിമിനല്‍വല്‍ക്കരണം അപായസൂചന...

ക്രിമിനല്‍വല്‍ക്കരണം അപായസൂചന...

ഇങ്ങനെയൊന്നും കേരളത്തില്‍ നടക്കില്ലെന്ന മലയാളിയുടെ ധാര്‍ഷ്ട്യത്തിന് കിട്ടിയ പ്രഹരമാണ് ഈ സംഭവമെന്നാണ് സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടത്. ഇതെല്ലാമോര്‍ത്ത് നമ്മള്‍ ലജ്ജിക്കണം. സിനിമാക്കാര്‍ക്കിടയില്‍ ക്രിമിനല്‍വല്‍ക്കരണം നടക്കുന്നത് നമുക്കുള്ള അപായസൂചനയാണെന്നും കമല്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞു.

English summary
Molestation against actress; protest of malayalam film world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X