കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ, അതീവ ജാഗ്രത നിര്‍ദേശം നല്‍കി, കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജില്ലാ കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  • By Akhila
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജില്ലാ കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടുക്കി കട്ടപ്പനയ്ക്ക് സമീപം കാഞ്ചിയാര്‍ പഞ്ചായത്തിലെ പടുകയില്‍ രണ്ടു തവണ ഉരുള്‍പൊട്ടി. വിവിധ ഭാഗങ്ങളിലും ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികള്‍ നദിയുടെയും അരുവിക്കരയുടെയും തീരത്തേക്ക് പോകരുതെന്ന് നിര്‍ദേശമുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടിയായി ഉയര്‍ന്നു. കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും മലയോര പ്രദേശങ്ങളില്‍ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവരാണ അതോരിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

heavy-rain

മഴക്കെടുതികളുടെ ആഘാതം കുറയ്ക്കാന്‍ ജില്ലാതലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും കളക്ടര്‍മാര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് അയയ്ക്കണം.

സ്‌റ്റേറ് കണ്‍ട്രോള്‍ റൂം നമ്പര്‍ 1079, 9495323497,9995378870,8281737129

English summary
Monsoon rain lashes State.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X