കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദാചാരവെറിയന്മാര്‍ ഫേസ്ബുക്കില്‍ വീണ്ടും അപമാനിച്ചു...മനോവിഷമം മരണത്തിലേക്ക്..!

Google Oneindia Malayalam News

അട്ടപ്പാടി: കൊല്ലം അഴീക്കലില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അനീഷ് ആത്ഹത്യ ചെയ്തത് വീണ്ടും അപമാനിക്കപ്പെട്ടതിനാലെന്ന് പൊലീസ്. അഴീക്കല്‍ ബീച്ചില്‍ അനീഷിനേയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയേയും അപമാനിച്ച പ്രതികളുടെ സുഹൃത്തുക്കള്‍ ഫേസ്ബുക്ക് വഴി അനീഷിനെ വീണ്ടും അപമാനിച്ചതായി പൊലീസ് പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി അനീഷ് പോലീസിനെ സമീപിച്ചിരുന്നു. പ്രതികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാന്‍ പൊലീസ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കൊലക്കുറ്റം ചുമത്തണം

അനീഷിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസെടുക്കും.

സദാചാരക്കഴുകൻമാർ

ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് അനീഷും പെണ്‍കുട്ടിയും അഴീക്കല്‍ ബീച്ചില്‍ വെച്ച് സദാചാര ഗുണ്ടകളാല്‍ അപമാനിക്കപ്പെട്ടത്. ഇരുവരുടേയും വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

ആക്രമിച്ച് മതിയാവാതെ

ഇത് കൂടാതെ പ്രതികളുടെ സുഹുത്തുക്കള്‍ ഫേസ്ബുക്കിലൂടെ വീണ്ടും അനീഷിനെ അപമാനിച്ചു. ഇതിലെ മനോവിഷമമാണ് അനീഷിനെ മരണത്തിലേക്ക് തള്ളിവിട്ടത്.
ഐ സപ്പോര്‍ട്ട് അഴീക്കല്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് വഴിയാണ് പ്രതികളുടെ സുഹൃത്തുക്കള്‍ വീണ്ടും അനീഷിനേയും പെണ്‍കുട്ടിയേയും അപമാനിക്കുന്ന വീഡിയോകളും പോസ്റ്റുകളും ഷെയര്‍ ചെയ്തത്.

പൊലീസ് അന്വേഷിക്കുന്നു

ഇത് സുഹൃത്തുക്കളാണ് അനീഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് അനീഷ് കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ പരാതി നല്‍കി. വീഡിയോ ആരാണ് പ്രചരിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് ഓച്ചിറ പോലീസ് അന്വേഷണം നടത്തുകയാണ്.

സദാചാര ക്രൂരത

അഴീക്കൽ ബീച്ചിലെ ആളൊഴിഞ്ഞ ഭാഗത്ത് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോയ പെണ്‍കുട്ടിയെ പ്രതികള്‍ ഉപദ്രവിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അനീഷിനെ പ്രതികള്‍ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ചേര്‍ത്തു നിര്‍ത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

അനീഷിന്റെ ആത്മഹത്യാക്കുറിപ്പ്

സംഭവത്തില്‍ ബിജു, സുഭാഷ്, ധനേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ മരണത്തിന് രണ്ട് പേര്‍ കാരണക്കാരാണ് എന്ന് അനീഷ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചിരുന്നു.

English summary
Moral policing victim Aneesh committed suicide as he was abused again in Facebook by Culprit's friends.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X