കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദിന്റെ കാലം!ഹിന്ദു പെൺകുട്ടിയെയും മുസ്ലീം യുവാവിനെയും ഒരുമിച്ച് കണ്ടപ്പോൾ,കോഴിക്കോട് നടന്നത്

ചൊവ്വാഴ്ച വൈകീട്ടാണ് ജദീറും പെൺകുട്ടിയും തിക്കോടി ഇരുപതാം മൈൽ ബസ് സ്റ്റോപ്പിലെത്തിയത്.

Google Oneindia Malayalam News

കോഴിക്കോട്: സുഹൃത്തായ പെൺകുട്ടിയെ ബസ് കയറ്റിവിടാനെത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ അതിക്രമം. കോഴിക്കോട് തിക്കോടിയിലാണ് സംഭവം. സുഹൃത്തായ പെൺകുട്ടിയെ ബസ് കയറ്റിവിടാനെത്തിയ മുഹമ്മദ് ജദീർ എന്ന യുവാവിനെയാണ് സദാചാര പോലീസുകാർ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്.

മെയ് 30 ചൊവ്വാഴ്ച വൈകീട്ടാണ് ജദീറും പെൺകുട്ടിയും തിക്കോടി ഇരുപതാം മൈൽ ബസ് സ്റ്റോപ്പിലെത്തിയത്. പെൺകുട്ടിയെ ബസ് കയറ്റി വിട്ട ഉടനെയായിരുന്നു സദാചാര പോലീസുകാരുടെ രംഗപ്രവേശം. ഓൺലൈൻ മാധ്യമത്തിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകനായ ജദീറിനെ മൂന്നംഗ സംഘം തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും അക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.

കോഴിക്കോട് തിക്കോടിയിൽ...

കോഴിക്കോട് തിക്കോടിയിൽ...

കോഴിക്കോട് തിക്കോടി ഇരുപതാം മൈൽ ബസ് സ്റ്റോപ്പിൽ മെയ് 30 ചൊവ്വാഴ്ച വൈകീട്ടായിരുന്നു സദാചാര പോലീസുകാരുടെ അഴിഞ്ഞാട്ടം.

ബസ് കയറ്റാനെത്തിയപ്പോൾ...

ബസ് കയറ്റാനെത്തിയപ്പോൾ...

പ്രമുഖ ഓണ്‍ലൈൻ മാധ്യമത്തിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകനായ മുഹമ്മദ് ജദീർ എന്ന യുവാവിന് നേരെയായിരുന്നു സദാചാര പോലീസുകാരുടെ അതിക്രമം. സുഹൃത്തായ പെൺകുട്ടിയെ ബസ് കയറ്റിവിടാനെത്തിയതായിരുന്നു മുഹമ്മദ് ജദീർ.

പെൺകുട്ടി പോയതിന് ശേഷം...

പെൺകുട്ടി പോയതിന് ശേഷം...

സുഹൃത്തായ പെൺകുട്ടിയെ ബസ് കയറ്റിവിട്ടതിന് ശേഷമായിരുന്നു സദാചാര പോലീസുകാരുടെ കടന്നുവരവ്. ജദീറിനെ തടഞ്ഞുവെച്ച മൂന്നംഗ സംഘം, ഭീഷണിപ്പെടുത്തുകയും മതപരമായി അധിക്ഷേപിക്കുകയും ചെയ്തെന്നും ആരോപണമുണ്ട്.

ലൗ ജിഹാദ് നടക്കുന്ന കാലമാണ്...

ലൗ ജിഹാദ് നടക്കുന്ന കാലമാണ്...

'ലൗ ജിഹാദ് നടക്കുന്ന കാലമാണ് നിന്നെപ്പോലുള്ളവരെ നിരീക്ഷിക്കാനും, നേര്‍വഴി കാണിക്കാനുമാണ് ഞങ്ങളൊക്കെ ഇവിടെയുള്ളത് അതുകൊണ്ടാണ് ഒരു ഹിന്ദു കുട്ടിയുടെ കൂടെ കണ്ടപ്പൊ ചോദിക്കുന്നത്', എന്നായിരുന്നു സദാചാര പോലീസുകാർ ജദീറിനോട് പറഞ്ഞത്.

പോലീസെത്താൻ സമയമെടുക്കും...

പോലീസെത്താൻ സമയമെടുക്കും...

താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലീസിനെ വിളിച്ചോ എന്ന് ജദീർ പറഞ്ഞപ്പോൾ മൂന്നംഗ സംഘം യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസിനെ നീ വിളിച്ചോ, പക്ഷേ അവർ ഇവിടെ എത്താൻ സമയമെടുക്കും നീ മനസിലാക്കിക്കോ എന്നായിരുന്നു സംഘത്തിന്റെ ഭീഷണി.

സംഘപരിവാർ പ്രവർത്തകരെന്ന് സംശയം...

സംഘപരിവാർ പ്രവർത്തകരെന്ന് സംശയം...

സംഘപരിവാർ പ്രവർത്തകരെന്ന് സംശയിക്കുന്ന മൂന്നുപേരാണ് സദാചാര പോലീസ് ചമഞ്ഞ് അതിക്രമം നടത്തിയതെന്ന് ജദീർ പറഞ്ഞതായാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇരുചക്ര വാഹനവും കേടുവരുത്താനും ശ്രമം...

ഇരുചക്ര വാഹനവും കേടുവരുത്താനും ശ്രമം...

ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത മൂന്നംഗ സംഘം ജദീറിന്റെ ഇരുചക്രവാഹനം കേടുവരുത്താനും ശ്രമിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് ജദീർ.

വാർത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ

വാർത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ

സ്കൂളുകൾ തുറക്കുന്നു;നിങ്ങളുടെ കുട്ടികളെ നിങ്ങൾ തന്നെ നോക്കണേ!മുരളി തുമ്മാരുക്കുടി എഴുതുന്നു...സ്കൂളുകൾ തുറക്കുന്നു;നിങ്ങളുടെ കുട്ടികളെ നിങ്ങൾ തന്നെ നോക്കണേ!മുരളി തുമ്മാരുക്കുടി എഴുതുന്നു...

ഭിക്ഷാടനത്തിന്റെ മറവില്‍ ഹണിട്രാപ്പ്? കാസര്‍കോട് യുവാവിന് നഷ്ടമായത് ആയിരങ്ങള്‍, വീണ്ടും ഭീഷണിഭിക്ഷാടനത്തിന്റെ മറവില്‍ ഹണിട്രാപ്പ്? കാസര്‍കോട് യുവാവിന് നഷ്ടമായത് ആയിരങ്ങള്‍, വീണ്ടും ഭീഷണി

മോഹന്‍ലാലിന്റെ ദൃശ്യത്തിന് രണ്ടാം ഭാഗം, ജീത്തു ജോസഫിന് പറയാനുള്ളത്

English summary
moral police threat against youth in kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X