കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനും അമ്മയും അനിയത്തിയും വീടും നാടും നിറഞ്ഞുനില്‍ക്കുന്ന വെടികളത്രേ'..!! വീണ്ടും സദാചാരം..!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകയായ ഡോക്ടര്‍ പി ഗീതയ്ക്കും മകളും ആക്ടിവിസ്റ്റുമായ അപര്‍ണ പ്രശാന്തിക്കും പിറകേ സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായി രണ്ട് സഹോദരിമാരും. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ ചിന്‍സി ചന്ദ്രയാണ് താനും കുടുംബവും നേരിടുന്ന അപമാനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ തുറന്നെഴുതിയിരിക്കുന്നത്.

Read Also: ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണമെന്ന പേരിൽ വീഡിയോ വൈറല്‍..!!

Read Also: പ്രശസ്ത നടന്‍ ഉള്‍പ്പെടെ മാസങ്ങളോളം പീഡിപ്പിച്ചു !! ഉന്നത രാഷ്ട്രീയബന്ധങ്ങൾ !! ഞെട്ടിക്കുന്ന മൊഴി !!

ഇതൊരു മരണക്കുറിപ്പ്

അപര്‍ണ പ്രശാന്തിയോടും കുടുംബത്തോടും ഐക്യപ്പെടുന്നതായി പറഞ്ഞാണ് ചിന്‍സിയുടെ പോസ്റ്റ് തുടങ്ങുന്നത്. ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്ന് ബോധ്യമുള്ളതിനാല്‍ ഇതൊരു മരണക്കുറിപ്പായി കാണാനാണ് തനിക്കിഷ്ടം.

അശ്ലീല കത്തുകളും പോസ്റ്ററുകളും

ഗീത ടീച്ചര്‍ക്കും കുടുംബത്തിനും നേരിടേണ്ടി വന്നത് കല്ലേറുകള്‍ ആണെങ്കില്‍ തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്നത് അശ്ലീലവും ലൈംഗിക ചുവയുമുള്ള കത്തുകളും പോസ്റ്ററുകളുമാണെന്ന് ചിന്‍സി ചന്ദ്ര പറയുന്നു.

അപവാദ പ്രചരണം

അച്ഛനും അമ്മയും സഹോദരി സ്വാതി ചന്ദ്രയും അടങ്ങുന്നതാണ് ചിന്‍സിയുടെ കുടുംബം. തങ്ങള്‍ക്ക് ഭ്രാന്താണെന്നും താനും സഹോദരിയും അമ്മയും നാടും വീടും നിറഞ്ഞുനില്‍ക്കുന്ന വെടികളാണെന്നും പറഞ്ഞ് പ്രചരിപ്പിക്കുന്നു.

ആത്മഹത്യ ചെയ്യില്ല

തങ്ങളുടെ വീടിന് നേരെയും കാറിന് നേരെയും പല വസ്തുക്കളും ഉപയോഗിച്ച് എറിയുക നിത്യസംഭവമാണെന്നും ചിന്‍സി പറയുന്നു. മാനസികമായി ദുര്‍ബലര്‍ അല്ലാത്തത് കൊണ്ടും കൃത്യമായ രാഷ്ട്രീയ ബോധം ഉള്ളത് കൊണ്ടും തങ്ങളിതുവരെ ആത്മഹത്യ ചെയ്തില്ല.

പരാതി നൽകിയിട്ടും ഫലമില്ല

ആള്‍ക്കൂട്ടത്തില്‍ വെച്ച് തുറിച്ചുനോട്ടങ്ങളും അപഹസിച്ചുകൊണ്ടുള്ള കമന്റുകളും പതിവാണ്. അത്രിക്രമം അതിര് കടന്നപ്പോള്‍ പോലീസില്‍ പരാതിയുമായി ചെന്നു. പക്ഷേ ഒരു ഗുണവും ഉണ്ടായില്ല എന്നും ചിന്‍സി കുറിക്കുന്നു.

പ്രതിയെ പിടിച്ച് തരൂ..

ഒരുതവണ പരാതിയുമായി നാദാപുരം പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ ലഭിച്ച മറുപടി പ്രതിയെ പിടിച്ചുകൊണ്ട് ചെന്നാല്‍ അറസ്റ്റ് ചെയ്യാം എന്നായിരുന്നുവത്രേ. തുടര്‍ന്ന് സമ്മര്‍ദം ചെലുത്തിയപ്പോള്‍ പോലീസ് നല്‍കിയത് വിചിത്രമായ മറുപടി ആയിരുന്നു.

അച്ഛനാണ് പ്രതിയത്രേ

രണ്ട് പെണ്‍കുട്ടികള്‍ ആയത് കൊണ്ടും കല്ല്യാണം കഴിപ്പിച്ചയയ്ക്കാന്‍ ഗതി ഇല്ലാത്തത് കൊണ്ടും അച്ഛനാണ് ഇത്തരം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നും അച്ഛന് മാനസിക പ്രശ്‌നമാണ് എന്നുമൊക്കെയാണ് പോലീസിന്റെ കണ്ടെത്തല്‍.

എന്റെ ശരിയാണ് എന്റെ രാഷ്ട്രീയം

എന്റെ നഗ്നതയെ എനിക്ക് ഭയമില്ല, എന്റെ ശരീരം എന്റെ ദൗര്‍ബല്യവുമല്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ കൊല്ലാം. അതുമല്ലെങ്കില്‍ ബലാത്സംഗം ചെയ്ത് കളയും എന്ന് ഭീഷണിപ്പെടുത്താം. പക്ഷേ തന്റെ ശരിയാണ് തന്റെ രാഷ്ട്രീയമെന്ന് ചിന്‍സി പ്രഖ്യാപിക്കുന്നു. സദാചാരവാദികളുടെ സംരക്ഷണം വേണ്ട എന്നും.

ചിൻസി ചന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇതാണ്

English summary
A girl's facebook post about moral policing is going viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X