കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് മാത്രമല്ല, മിന്നും താരങ്ങൾ പലരും കുടുങ്ങും!! ഹവാല ഇടപാടിൽ മോളിവുഡ് ബോളിവുഡിനെ വെല്ലും!!

ഉന്നതരായ മിന്നും താരങ്ങളിലേക്കും സിനിമ സംഘടനകളിലേക്കും അന്വേഷണം വ്യാപിക്കുന്നതായാണ് വിവരം. മലയാള സിനിമയിലെ താരങ്ങളും സംഘടനകളും ഇതിനോടകം തന്നെ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും വിവരങ്ങളുണ്ട്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നടി ആക്രമിക്കപ്പെട്ടതിൽ തുടങ്ങിയ അന്വേഷണം ഹവാല ഇടപാടിലേക്കും കളളപ്പണത്തിലേക്കും റിയൽ എസ്റ്റേറ്റ് ബന്ധങ്ങളിലേക്കും വരെ ചെന്നെത്തി നിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ദിലീപിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

ഉന്നതരായ മിന്നും താരങ്ങളിലേക്കും സിനിമ സംഘടനകളിലേക്കും അന്വേഷണം വ്യാപിക്കുന്നതായാണ് വിവരം. മലയാള സിനിമയിലെ താരങ്ങളും സംഘടനകളും ഇതിനോടകം തന്നെ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും വിവരങ്ങളുണ്ട്. എന്തായാലും മലയാള സിനിമയ്ക്ക് നല്ല കാലമായിരിക്കില്ല ഇനിയെന്നാണ് സൂചനകൾ.

ട്വന്റി 20 മുതൽ നിരീക്ഷണം

ട്വന്റി 20 മുതൽ നിരീക്ഷണം

ട്വന്റി20 എന്ന സിനിമ ചെയ്തതു മുതലുള്ള ദിലീപിന്റെ പണമിടപാടികൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഹവാല പമമൊഴുകിയെന്ന സംശയത്തെ തുടർന്നാണിത്. ഇത് ഉന്നതരിലേക്കും സിനിമ സംഘടനകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം. മാതൃഭൂമിയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

താരസംഘടനയടക്കം

താരസംഘടനയടക്കം

താരസംഘടനയടക്കം മുന്നു നാല് വർഷമായി നടത്തി വരുന്ന പ്രവർത്തനങ്ങൾ എൻഫോഴ്സ്മെന്റ് ഡ‍യറക്ടറേറ്റ് നിരീക്ഷിച്ച് വരുന്നുണ്ടെന്നും വിവരങ്ങളുണ്ട്. ബോളിവുഡിൽ ഹവാലയിടപാടുകളും മറ്റും നടന്നതിന്റെ പകർപ്പാണ് മലയാളത്തിലുമെന്ന വിലയിരുത്തലിലാണിവർ.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

ഇത്തരം അനധികൃത ഇടപാടുകൾ ആരംഭിക്കുന്നത് ദുബായ് അടക്കമുള്ള രാജ്യങ്ങളിലേക്ക് നടന്ന കലായാത്രകളുടെ സമയത്തായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ ലഭിച്ച പണം ആദ്യം സംഘടനയ്ക്കു വേണ്ടി സിനിമ നിർമ്മിക്കാന്‍ ഉപയോഗിച്ചു. തുടർന്നും ഇത്തരം സിനിമകൾ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഒന്നും നടന്നിരുന്നില്ല. ഇതും അന്വേഷണ വിധേയമാക്കുന്നുണ്ട്.

മറ ജീവകാരുണ്യ പ്രവർത്തനങ്ങൾ

മറ ജീവകാരുണ്യ പ്രവർത്തനങ്ങൾ

ആദായ നികുതി പരിശോധനയെ തുടർന്ന താരസംഘടനയ്ക്ക് പിഴ അടയ്ക്കേണ്ടി വന്നത് സംശയത്തിന് ബലം കൂട്ടുന്നുണ്ട്. ക്രമക്കേടുകൾ മറയ്ക്കാനാണ് പലരും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളും അന്വേഷിക്കുന്നുണ്ട്.

പെട്ടെന്നുള്ള സാമ്പത്തിക വളർച്ച

പെട്ടെന്നുള്ള സാമ്പത്തിക വളർച്ച

നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പു തന്നെ ദിലീപിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതായി വിവരങ്ങൾ പുറത്തുവരുന്നു. ദിലീപ് അടക്കമുള്ള പല താരങ്ങൾക്കും ആറേഴു വർഷം കൊണ്ട് കുന്നുകൂടിയ സമ്പത്ത് ഉണ്ടായി. ഇതിന്റെ സ്ത്രോതസിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

നടിമാരടക്കം ബിനാമികൾ

നടിമാരടക്കം ബിനാമികൾ

ബിനാമികളുടെ പേരിലാണ് പല താരങ്ങളും കോടികളുടെ ഭൂമി വാരിക്കൂട്ടിയിരിക്കുന്നത്. ബന്ധുക്കള്‍ക്കും സ്വന്തക്കാർക്കും പുറമെ അന്യരുടെ പേരിൽ പോലും താരരങ്ങൾ ഭൂമി വാങ്ങിക്കൂട്ടി. നടിമാരടക്കം കൂടെ അഭിനയിക്കുന്ന ആളുകളുടെ പേരിലും ഇടപാടുകൾ നടന്നതായി സംശയിക്കുന്നുണ്ട്.

പലരും ഭയന്നു തുടങ്ങി

പലരും ഭയന്നു തുടങ്ങി

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിക്കുന്നത് പല താരങ്ങളിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നടിക്കെതിരെയുള്ള ആക്രമണത്തിനു പിന്നിൽ കുടുംബം തകർത്ത വൈരാഗ്യമാണെന്ന മൊഴി വന്നതെന്നും അന്വേഷകർ കരുതുന്നുണ്ട്. താര ക്രിക്കറ്റ് സംബന്ധിച്ച് ചില വിവരങ്ങൾ ലഭിച്ചതായും സൂചനകളുണ്ട്.

English summary
more actors and film organisations are under investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X