കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളികൾ അനവധി, പക്ഷേ ബാങ്ക് വിളിക്കുന്നത് ഒരു പള്ളിയിൽ നിന്ന് മാത്രം! വീണ്ടും ഒരു മലപ്പുറം മോഡൽ...

വാഴക്കാട് ഹയാത്ത് സെന്ററിൽ ചേർന്ന പതിനാറ് പള്ളിക്കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് ഇനി മുതൽ പുറത്തേക്ക് ഒറ്റ ബാങ്ക് വിളി മതിയെന്ന തീരുമാനമെടുത്തത്.

  • By അഫീഫ്
Google Oneindia Malayalam News

മലപ്പുറം: പള്ളികളിൽ നിന്നുള്ള ബാങ്ക് വിളിയെക്കുറിച്ചുള്ള വിവാദങ്ങൾ തുടരുന്നതിനിടെ മലപ്പുറത്തെ വാഴക്കാട് നിന്നും പുതിയ മാതൃക. അനവധി പള്ളികളുള്ള വാഴക്കാട് അങ്ങാടിയിൽ ഇനിമുതൽ ഒരു പള്ളിയിൽ നിന്ന് മാത്രമേ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുകയുള്ളു.

ഫസലിനെ കൊന്നത് സിപിഎമ്മുകാർ തന്നെയെന്ന് ഭാര്യ മറിയം!സുബീഷിനെ വിശ്വാസം,ആർഎസ്എസുകാർക്ക് ശത്രുതയില്ല...ഫസലിനെ കൊന്നത് സിപിഎമ്മുകാർ തന്നെയെന്ന് ഭാര്യ മറിയം!സുബീഷിനെ വിശ്വാസം,ആർഎസ്എസുകാർക്ക് ശത്രുതയില്ല...

കേരളത്തെ കണ്ടുപഠിക്കാൻ ഗുജറാത്തിനോട് കേന്ദ്രസർക്കാരിന്റെ നിർദേശം! ഗുജറാത്ത് സംഘം കേരളത്തിലേക്ക്...കേരളത്തെ കണ്ടുപഠിക്കാൻ ഗുജറാത്തിനോട് കേന്ദ്രസർക്കാരിന്റെ നിർദേശം! ഗുജറാത്ത് സംഘം കേരളത്തിലേക്ക്...

വാഴക്കാട് ഹയാത്ത് സെന്ററിൽ ചേർന്ന പതിനാറ് പള്ളിക്കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് ഇനി മുതൽ പുറത്തേക്ക് ഒറ്റ ബാങ്ക് വിളി മതിയെന്ന തീരുമാനമെടുത്തത്. ബാങ്ക് വിളിയല്ലാതെ മറ്റൊരു കാര്യവും സ്പീക്കറുകളിലൂടെ പുറത്തുവിടരുതെന്നും തീരുമാനിച്ചു.

mosque

യോഗത്തിലെടുത്ത തീരുമാനങ്ങളുടെ തുടർനടപടികൾ സ്വീകരിക്കാൻ അഞ്ചംഗ കമ്മിറ്റിയെയും സംയുക്ത യോഗം ചുമതലപ്പെടുത്തി. പത്തു ദിവസങ്ങള്‍ക്കകം എല്ലാ പള്ളികള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങളും ഏകീകൃത സമയവും തയ്യാറാക്കി നല്‍കാനാണ് ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്ക്കാരത്തിനും, പെരുന്നാൾ നമസ്ക്കാരത്തിനും പുറത്തേക്കുള്ള സ്പീക്കർ എല്ലാവർക്കും ഉപയോഗിക്കാം. വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ നിന്ന് മാത്രമേ ഇനി മുതൽ സ്പീക്കറുകളിലൂടെ ബാങ്ക് വിളിക്കുകയുള്ളൂ. പത്തുദിവസത്തേക്കാണ് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ തീരുമാനമെടുത്തിട്ടുള്ളത്.

English summary
mosques in vazhakkad takes a good decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X