കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമിക്കപ്പെട്ട നടിയുമായി മുകേഷിന് സാമ്പത്തിക ഇടപാടുകൾ,പരിശോധിക്കണമെന്ന്;താരങ്ങൾക്കെതിരെ ആരോപണം...

ആക്രമണത്തിനിരയായ നടിയ്ക്ക് നടനും എംഎൽഎയുമായ മുകേഷുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നുവെന്നും അതെല്ലാം ഗൗരവകരമായി പരിശോധിക്കണമെന്നുമാണ് എംടി രമേശ് ആവശ്യപ്പെട്ടത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടനും എംഎൽഎയുമായ മുകേഷിനുള്ള പങ്ക് പരിശോധിക്കണമെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ്. ആക്രമണത്തിനിരയായ നടിയുമായി നടനും എംഎൽഎയുമായ മുകേഷിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി വാർത്തകളുണ്ടെന്നും അതെല്ലാം ഗൗരവകരമായി പരിശോധിക്കണമെന്നുമാണ് രമേശ് ആവശ്യപ്പെട്ടത്.

സിനിമാരംഗത്ത് പിടിമുറുകുന്നു!പ്രമുഖതാരത്തിന് എത്തിച്ച കാരവൻ പിടിച്ചെടുത്തു,'അമ്മ'യോഗത്തിന് പോയ സമയംസിനിമാരംഗത്ത് പിടിമുറുകുന്നു!പ്രമുഖതാരത്തിന് എത്തിച്ച കാരവൻ പിടിച്ചെടുത്തു,'അമ്മ'യോഗത്തിന് പോയ സമയം

കൊച്ചി മെട്രോയിലെ ശുചിമുറികൾ അടച്ചിടുമെന്ന്! പ്രധാന കാരണക്കാർ സ്ത്രീകൾ, ക്ലോസറ്റുകളും നശിപ്പിച്ചു...കൊച്ചി മെട്രോയിലെ ശുചിമുറികൾ അടച്ചിടുമെന്ന്! പ്രധാന കാരണക്കാർ സ്ത്രീകൾ, ക്ലോസറ്റുകളും നശിപ്പിച്ചു...

നടിയ്ക്ക് പിന്തുണ നൽകാതെ അവരെ അവഹേളിക്കാൻ കൂട്ടുനിന്ന ജനപ്രതിനിധികളായ സിനിമാ താരങ്ങൾ രാജിവെയ്ക്കണമെന്നും, കൊച്ചി കേന്ദ്രീകരിച്ച് ചില താരങ്ങൾക്കുള്ള റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും ജനപ്രതിനിധികളായ സിനിമാ താരങ്ങൾക്കെതിരെ രംഗത്തെത്തി.

പങ്ക് പരിശോധിക്കണം...

പങ്ക് പരിശോധിക്കണം...

ആക്രമണത്തിനിരയായ നടിയ്ക്ക് നടനും എംഎൽഎയുമായ മുകേഷുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നുവെന്നും അതെല്ലാം ഗൗരവകരമായി പരിശോധിക്കണമെന്നുമാണ് എംടി രമേശ് ആവശ്യപ്പെട്ടത്.

റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും...

റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും...

കൊച്ചി കേന്ദ്രീകരിച്ച് ചില താരങ്ങൾക്കുള്ള റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തണം. നടിയെ അവഹേളിക്കാൻ കൂട്ടുനിന്ന ജനപ്രതിനിധികളായ സിനിമാ താരങ്ങൾ രാജിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു..

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു..

ദിലീപിന്റെ ചോദ്യം ചെയ്യൽ അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കേസിൽ ഇടതു ജനപ്രതിനിധികളുടെ പങ്ക് മറയ്ക്കാനായിരുന്നുവെന്നും രമേശ് ആരോപിച്ചു.

കോലം കത്തിച്ചു...

കോലം കത്തിച്ചു...

അമ്മ യോഗത്തിന് ശേഷം ആക്രമണത്തിനിരയായ നടിയെ അവഹേളിക്കുകയും, മാധ്യമപ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്ത താരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ ഗണേഷ് കുമാർ, ഇന്നസെന്റ്, മുകേഷ് എന്നിവരുടെ കോലം കത്തിച്ചു.

കേസ് അട്ടിമറിക്കുന്നു...

കേസ് അട്ടിമറിക്കുന്നു...

കൊല്ലം ഡിസിസിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും സംഘടിപ്പിച്ചത്. നടിയെ ആക്രമിച്ച കേസ് ഇടതു സർക്കാർ അട്ടിമറിക്കുകയാണെന്നാണ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആരോപിച്ചത്.

ഒത്താശ ചെയ്യുന്നത്...

ഒത്താശ ചെയ്യുന്നത്...

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ഒത്താശ ചെയ്യുന്നത് ഇടത് ജനപ്രതിനിധികളായ സിനിമാ താരങ്ങളാണെന്നാണ് ബിന്ദു കൃഷ്ണയുടെ ആരോപണം.

സിപിഎം വിശദീകരണം തേടി...

സിപിഎം വിശദീകരണം തേടി...

അമ്മ വാർഷിക യോഗത്തിന് ശേഷം സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ നടിയെ അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുകയും മാധ്യമപ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്ത മുകേഷ് എംഎൽഎയോട് വിശദീകരണം ചോദിക്കുമെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
mt ramesh allegations against actor mukesh mla.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X