കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമികളെ പുറത്താക്കാന്‍ തയ്യാറാണോ?? കോടിയേരിക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തി എംടി രമേശ് !!

അക്രമികള്‍ ആരാണെന്ന് വ്യക്തമായതിനാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോയെന്നതിനെക്കുറിച്ചാണ് എംടി രമേശ് ചോദിക്കുന്നത്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് തലസ്ഥാന നഗരിയില്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ആയുധങ്ങളുമായി ബൈക്കിലെത്തിയ സംഘമാണ് ഓഫീസിന് നേരെയും നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരയെും ആക്രമണം നടത്തിയത്. സംഭവത്തിന്റെ സസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ബിജെപി ഓഫീസിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിന് നേരെയും ആക്രമണം നടത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപിയും, ബിജെപിയുടെ ആസൂത്രിത നീക്കമായിരുന്നു ഇതെന്നും ഇരു രാഷ്ട്രീയപാര്‍ട്ടികളും ആരോപിച്ചിരുന്നു.

ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോടിയേരിക്ക് മുന്നില്‍ ഇക്കാര്യത്തില്‍ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്.

അക്രമികളെക്കുറിച്ച് അറിഞ്ഞു

അക്രമികളെക്കുറിച്ച് അറിഞ്ഞു

ബിജെപി സംസ്ഥാന കമ്മിറ്റി ഒാഫീസിനെതിരെ ആക്രമണം നടത്തിയവര്‍ ആരാണെന്ന് മനസ്സിലായതായി സംസ്ഥാന സെക്രട്ടറി എംടി രമേശ് പറയുന്നു. സിസിടി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിലൂടെയാണ് അക്രമികളെക്കുറിച്ച് മനസ്സിലാക്കിയത്.

നടപടി സ്വീകരിക്കുമോയെന്നാണ് അറിയേണ്ടത്

നടപടി സ്വീകരിക്കുമോയെന്നാണ് അറിയേണ്ടത്

അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന കാര്യത്തെക്കുറിച്ച് പകല്‍ പോലെ വ്യക്തമായ അവസരത്തില്‍ അത്തരക്കാരെ പുറത്താക്കാനുള്ള നടപടി കോടിയേരി സ്വീകരിക്കുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

മുഖ്യമന്ത്രിയുടെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുന്നു

മുഖ്യമന്ത്രിയുടെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുന്നു

സംസ്ഥാനത്ത് ക്രമസമാധാനം ആകെ തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് എന്താണ് പ്രതികരിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് താനെന്നും എംടി രമേശ് പറയുന്നു.

ജനങ്ങള്‍ പ്രതിഷേധിക്കണം

ജനങ്ങള്‍ പ്രതിഷേധിക്കണം

സിപിഎം നടത്തുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കണം. സംസ്ഥാന നേതൃത്വം അറിയാതെ ജില്ലാ നേതാക്കള്‍ ഇത്തരമൊരു ആക്രമണത്തിന് മുതിരില്ലെന്നും അദ്ദേഹം പറയുന്നു.

സുരക്ഷ ഉറപ്പാക്കണം

സുരക്ഷ ഉറപ്പാക്കണം

കേരളത്തിലെ പാര്‍ട്ടി നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന് കഴിഞ്ഞില്ലെങ്കില്‍ ആ ജോലി ബിജെപി പ്രവര്‍ത്തകര്‍ ഏറ്റെടുത്തോളാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍

അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍

ഇത്തരത്തില്‍ ആക്രമണം നടത്തുന്നതിലൂടെ അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്നും സിപിഎം പിന്‍മാറുമെന്ന് ആരും കരുതേണ്ടതില്ലെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

English summary
BJP office attack MT Ramesh against Kodiyeri Balakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X