കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംടി വാസുദേവന്‍ നായര്‍ക്ക് ജെസി ഡാനിയല്‍ പുരസ്‌കാരം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ചലച്ചിത്ര കേരളത്തിന്റെ ആദരം. 2013 ലെ ജെസി ഡാനിയല്‍ പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനക്കാണ് എംടിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

മലയാള സിനിമയുടെ പിതാവായ ജെസി ഡാനിയലിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം സിനിമയില്‍ കേരളം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ്. തിരക്കഥാകൃത്തായും സംവിധായകനായും മലയാളത്തിന് ഏറെ നല്ല സിനിമകള്‍ സംഭാവന ചെയ്തിട്ടുണ്ട് എംടി.

ആറ് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ അപൂര്‍വ്വ പ്രതിഭയാണ് ചലച്ചിത്രമേഖലയില്‍ എംടി വാസുദേവന്‍... എംടിയുടെ സിനിമാ ജീവിതത്തിലൂടെ.

മുറപ്പെണ്ണിലൂടെ തുടക്കം

മുറപ്പെണ്ണിലൂടെ തുടക്കം

എംടിയുടെ സ്‌നേഹത്തിന്റെ മുഖങ്ങള്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് മുറപ്പെണ്ണ് എന്ന സിനിമ ഒരുങ്ങുന്നത്. എ വിന്‍സന്റ് സംവിധാനം ചെയ്ത ഈ സിനിമക്ക് തിരക്കഥയൊരുക്കിയാണ് എംടി സിനിമയുടെ ലോകത്തേക്ക് വരുന്നത്. 1965 ല്‍ ആയിരുന്നു ഇത്.

സംവിധാനം

സംവിധാനം

ഏഴ് സിനിമകളാണ് എംടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്തിട്ടുള്ളത്. ഏഴും മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളായിരുന്നു. ആറ് സിനിമകളും ഒരു ഡോക്യുമെന്ററിയും.

നിര്‍മാല്യം

നിര്‍മാല്യം

എംടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായിരുന്നു 1973 ല്‍ പുറത്തിറങ്ങിയ നിര്‍മാല്യം. മലയാള സിനിമക്ക് ഒരു പുതതന്‍ അനുഭവമായിരുന്നു അത്. ആ വര്‍ഷത്തെ മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരവും നിര്‍മാല്യം സ്വന്തമാക്കി.

സിനിമ പഠിച്ച് സിനിമയിലെത്തി

സിനിമ പഠിച്ച് സിനിമയിലെത്തി

സിനിമയുടെ ലോകത്തേക്കിറങ്ങുന്നതിന് മുമ്പ് എംടി സിനിമയെ കുറിച്ച് നന്നായി പഠനം നടത്തിയിരുന്നു. എംടിയുടെ തിരക്കഥയുണടെങ്കില്‍ ഒരു ലൈറ്റ് മാന് പോലും സിനിമ സംവിധാനം ചെയ്യാം എന്നാണ് അണിയ സംഭാഷണങ്ങള്‍.

ദേശീയ പുരസ്‌കാരം

ദേശീയ പുരസ്‌കാരം

ആറ് തവണയാണ് സിനിമയില്‍ ദേശീയ പുരസ്‌കാരം എംടിയെ തേടിയെത്തിയത്. ഇതില്‍ നാല് തവണ മികച്ച തിരക്കഥക്കാണ് സമ്മാനിതനായത്.

റെക്കോര്‍ഡ്

റെക്കോര്‍ഡ്

ദേശീയ തലത്തില്‍ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ഏറ്റവും അധികം തവണ ലഭിച്ച റെക്കോര്‍ഡ് എംടി വാസുദേവന്‍ നായരുടെ പേരിലാണ്.

സംസ്ഥാന പുരസ്‌കാരം

സംസ്ഥാന പുരസ്‌കാരം

21 തവണയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എംടി വാസുദേവന്‍ നായരെ തേടി എത്തിയത്. ഒരു പക്ഷേ ഇതും ഒരു റെക്കോര്‍ഡ് ആയിരിക്കണം.

കഥ, തിരക്കഥ, സംവിധാനം

കഥ, തിരക്കഥ, സംവിധാനം

മികച്ച കഥക്കുള്ള പുരസ്‌കാരം, തിരക്കഥക്കുള്ള പുരസ്‌കാരം, സംവിധായകനുള്ള പുരസ്‌കാരം... മുഴുവന്‍ സമയ സിനിമാക്കാര്‍ക്ക് പോലും ലഭിക്കാത്ത സ്വീകാര്യതയാണ് സിനിമയില്‍ എംടിക്ക് ലഭിച്ചിട്ടുള്ളത്.

അവസാന ചിത്രം

അവസാന ചിത്രം

എംടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന ഏഴാമത്തെ വരവാണ് തീയേറ്ററുകളില്‍ എത്തിയ എംടിയുടെ അവസാന സിനിമ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്യാന്‍ ഒരുങ്ങിയ സിനിമയായിരുന്നു ഇത്.

ചരിത്രം തിരുത്തിയ സിനിമകള്‍

ചരിത്രം തിരുത്തിയ സിനിമകള്‍

പറഞ്ഞു കേട്ട ചരിത്രങ്ങളെ തിരുത്തിയെഴുതുന്ന സിനിമകള്‍ ഒരുക്കി എംടി പലപ്പോഴും വിവാദങ്ങളിലും നിറഞ്ഞു. വടക്കന്‍ വീരഗാഥയും പഴശ്ശി രാജയും ഉദാഹരണങ്ങള്‍. എന്നാല്‍ പ്രേക്ഷക സമൂഹം ഇതിനെയല്ലാം തള്ളി ആ സിനിമകളെ സ്വീകരിക്കുകയായിരുന്നു.

English summary
MT Vasudevan Nair bags JC Daneil award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X