Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

പെണ്‍വാണിഭക്കേസിലെ പ്രധാനി മുബീന ഒടുവില്‍ പിടിയില്‍, കൂടെ വന്ദനയും

Posted by:
Published: Friday, November 27, 2015, 14:20 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട മുബീന ഒടുവില്‍ പിടിയിലായി. നെടുമ്പാശേരിയില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചാണ് മുബീനയും കൂട്ടരും രക്ഷപ്പെട്ടത്.

പെണ്‍വാണിഭ കേസിലെ മുഖ്യ പ്രതിയായ അക്ബറില്‍ നിന്ന് കൃത്യമായ വിവരം ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയപ്പോഴാണ് മുബീന കാറില്‍ രക്ഷപ്പെട്ടത് എന്നാണ് വിവരം. കേസിലെ പ്രധാന കണ്ണികളില്‍ ഒരാളാണ് മുബീനയെന്നാണ് പോലീസ് കരുതുന്നത്.

തകാറില്‍ മുബീനയ്‌ക്കൊപ്പം ഉണ്ടായിരുന്ന വന്ദനയും ഇപ്പോള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

പെണ്‍വാണിഭത്തില്‍ മുഖ്യ കണ്ണി

ഓണ്‍ ലൈന്‍ പെണ്‍വാണിഭ സം*ഘത്തിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് മുബീനയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇവരെ പിടികൂടാന്‍ വൈകിയത് പോലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു

തിരുവനന്തപുരം സ്വദേശിനി

തിരുവനന്തപുരം സ്വദേശിനിയാണ് മുബീന. പെണ്‍വാണി കേസില്‍ അറസ്റ്റിലായ ആഷികിന്റെ ഭാര്യയാണ് മുബീനയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പോലീസിനെ ആക്രമിച്ചത്

നെടുമ്പാശേരിയില്‍ വച്ച് പോലീസിനെ ആക്രമിച്ച് കടന്നത് മുബീനയാണെന്ന് ആദ്യമേ വ്യക്തമായിരുന്നു. ഇവര്‍ക്കപ്പം സഹായിയായ വന്ദന എന്ന സ്ത്രീയും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വന്ദനയും അറസ്റ്റില്‍

മുബീനയ്‌ക്കൊപ്പം സഹായി വന്ദനയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സഹായം നല്‍കിയ സുല്‍ഫിക്കര്‍ എന്ന ആളും പോലീസിന്റെ പിടിയിലായി.

തമിഴ്‌നാട്ടിലെ റിസോര്‍ട്ട്

തമിഴ്‌നാട്ടിലെ ഒരു ആയുര്‍വേദ റിസോര്‍ട്ടിലായിരുന്നു ഇവര്ഡ ഒളിച്ച് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് മൂന്ന് പേരേയും അറസ്റ്റ് ചെയ്തത്.

ആരാണ് താത്ത?

പെണ്‍വാണിഭ സംഘത്തില്‍ ഇനിയും തിരിച്ചറിയാത്ത കണ്ണികള്‍ ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പെടുന്ന താത്ത എന്ന് വിളിയ്ക്കപ്പെടുന്ന സ്ത്രീ ആണത്രെ മുബീനയ്ക്കും വന്ദനയ്ക്കും റിസോര്‍ട്ടില്‍ ഒളിച്ച് താമസിയ്ക്കാന്‍ വഴിയൊരുക്കിയത്.

എങ്ങനെ അറിഞ്ഞു?

മുബീനയെ ആണത്രെ റിസോര്‍ട്ടില്‍ വച്ച് ചിലര്‍ തിരിച്ചറിഞ്ഞത്. പല മാധ്യമങ്ങളിലും ഇവരുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇത് വഴിയാണ് ആളെ തിരിച്ചറിഞ്ഞത്.

തമിഴ്‌നാട് പോലീസ്

തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് മുബീനയേയും കൂട്ടരേയും കേരള പോലീസ് അറസ്റ്റ് ചെയ്തത്.

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ  ഫോളോ ട്വിറ്റര്‍

English summary
Online Sexracket: Mubeena and Vandana under arrest in Tamil Nadu

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like