കള്ളനോട്ടടിക്കുന്ന ആദ്യത്തെ ബിജെപിക്കാരനല്ല രാഗേഷ്...!! ശോഭയുടെ വായടപ്പിച്ച് റിയാസ്...!!
ചാനൽ ചർച്ചയിൽ ബിജെപിയെ നാണം കെടുത്തി സിപിഎം നേതാവ്
കോഴിക്കോട്: തൃശ്ശൂരിലെ യുവമോര്‍ച്ചാ നേതാക്കളായ രാഗേഷിന്റേയും സഹോദരന്‍ രാജീവിന്റേയും വീട്ടില്‍ നിന്നും കള്ളനോട്ടും നോട്ടടി യന്ത്രവും പിടിച്ചെടുത്തത് ബിജെപിക്കാകെ നാണക്കേടായിരിക്കുകയാണ്. കള്ളപ്പണത്തിനെതിരെ നോട്ട് നിരോധനം കൊണ്ടുവന്ന പാര്‍ട്ടിയുടെ നേതാവ് തന്നെ കള്ളനോട്ടടിച്ചത് ബിജെപിയെ പ്രതിരോധത്തിലാക്കി. ബിജെപിയിലെ കള്ളനോട്ടടിക്കാര്‍ രാഗേഷും രാജീവും മാത്രമല്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയിലാണ് ഡിവൈഎഫ്‌ഐ നേതാവ് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ചത്.
വീണ്ടും ട്വിസ്റ്റ്..!! ദിലീപ് ഉയർത്തിയ കോടികളുടെ ബ്ലാക്ക്‌മെയില്‍ പരാതി നുണ ?? രക്ഷപ്പെടാന്‍ നാടകം !
ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ബിജെപിയില്‍ കള്ളനോട്ടടിക്ക് ഒരാളെ പിടികൂടുന്നത് ആദ്യത്തെ സംഭവം ആണെന്ന് വാദിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഹമ്മദ് റിയാസ് ആരോപണം ഉന്നയിച്ചത്. യുവമോര്‍ച്ച സേലം ജില്ലാ സെക്രട്ടറി അരുണ്‍ കള്ളനോട്ട് കേസില്‍ കുടുങ്ങിയ വിവരം വെളിപ്പെടുത്തിയത്. നോട്ട് നിരോധനത്തിന് ശേഷം ഇരുപത് ലക്ഷത്തിന്റെ കള്ളനോട്ട് കൈവശം വെച്ചതിനാണ് ഇയാള്‍ക്കെതിരെ കേസുള്ളത്. കള്ളനോട്ടടിച്ചാണ് കേരളത്തില്‍ ബിജെപിയെ വളര്‍ത്തുന്നതെന്നും റിയാസ് ആരോപണം ഉന്നയിച്ചു. ഉത്തരം മുട്ടി വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറയുകയാണ് ശോഭ സുരേന്ദ്രൻ ചർച്ചയിലുടനീളം ചെയ്തത്.