കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുകേഷിനെ കാണ്‍മാനില്ല'... പരാതി സ്വീകരിച്ച എസ്‌ഐക്ക് പണി കിട്ടും!!!

Google Oneindia Malayalam News

കൊല്ലം: കൊല്ലം എംഎല്‍എയും സിനിമ താരവും ആയ മുകേഷിനെ കാണാനില്ലെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ വഴിത്തിരിവ്!!! ഇക്കാര്യത്തില്‍ എന്തായാലും നടപടി ഉണ്ടാകും എന്ന് ഉറപ്പായിക്കഴിഞ്ഞു.

പോലീസ് അന്വേഷണം നടത്തി മുകേഷിനെ കണ്ടെത്തി കൊല്ലംകാര്‍ക്ക് മുന്നില്‍ ഹാജരാക്കും എന്നതായിരിക്കില്ല ആ നടപടി. യൂത്ത് കോണ്‍ഗ്രസ്സുകാര്‍ നല്‍കിയ പരാതി സ്വീകരിച്ച് രസീതി നല്‍കിയ പോലീസിനെതിരെയായിരിക്കും നടപടി.

Mukesh

സംഗതി ഒരു പ്രതീകാത്മക പരാതിയാണെന്ന് മനസ്സിലായിട്ടും പരാതി സ്വീകരിച്ചതാണ് പ്രശ്‌നമായത്. രാഷ്ട്രീയ പ്രതിഷേധമായിരുന്നു യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ആ പരാതിയിലൂടെ ഉദ്ദേശിച്ചത്. എന്നിട്ടും കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ പരാതി സ്വീകരിച്ചു, രസീതിയും നല്‍കി.

പോലീസ് പരാതി സ്വീകരിച്ച നടപടി നേരത്തേ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. നിയമപ്രശ്‌നം പരിശോധിച്ച് പാര്‍ട്ടി തീരുമാനം എടുക്കും എന്നായിരുന്നു മുകേഷ് ഇതിനോട് പ്രതികരിച്ചത്.

ഇപ്പോള്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയാണ് പോലീസിനെതിരെ രംഗത്ത് വന്നിരിയ്ക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കി. ഈ പരാതിയില്‍ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. എസ്‌ഐക്കെതിരെ നടപടിയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Mukesh missing complaint: City Police Commissioner ordered investigation against SI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X