കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്ക അകലുന്നു, മുല്ലപ്പെരിയാര്‍ ജലനിരപ്പ് താഴ്ന്നു

  • By Sruthi K M
Google Oneindia Malayalam News

ഇടുക്കി: ജനങ്ങള്‍ക്ക് ആശ്വാസമേകി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്‌നാട് കൂട്ടിയതാണ് കേരളത്തിന്റെ ആശങ്കയ്ക്ക് ഒരു പരിധി വരെ ആശ്വാസമായത്. ജലനിരപ്പ് 141.5 അടിയായാണ് കുറഞ്ഞിരിക്കുന്നത്. ഒരവസരത്തില്‍ 142 അടിയായിജലനിരപ്പ് ഉയര്‍ന്നിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഇനി 136നും 140നും ഇടയില്‍ ജലനിരപ്പു ക്രമീകരിക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം.

വെള്ളിയാഴ്ച ശക്തമായ മഴയാണ് പ്രദേശത്ത് ഉണ്ടായത്. എന്നാല്‍ തമിഴ്‌നാട് വൈഗയിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതിനാല്‍ ജലനിരപ്പ് പ്രതീക്ഷിച്ച അത്ര ഉയര്‍ന്നില്ല. അണക്കെട്ടില്‍ തിങ്കളാഴ്ച സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി പരിശോധന നടത്തും. യോഗം ചേരുന്നതിനു മുന്‍പു ജലനിരപ്പ് 140 അടിയാക്കി കുറയ്ക്കുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം. സെക്കന്‍ഡില്‍ 2020 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്. സ്പില്‍വെ ഷട്ടര്‍ തുറക്കില്ലെന്ന് തമിഴ്‌നാട് അറിയിച്ചതോടെ പെരിയാര്‍ തീരവാസികളുടെ ആശങ്ക മാറിയിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഇത് ജീവജാലങ്ങളുടെ നിലനില്‍പ്പിനെ എങ്ങനെ ബാധിക്കുമെന്ന്വനംവകുപ്പ് പഠനം നടത്തിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് തയ്യാറായാല്‍ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാനാണു സര്‍ക്കാരിന്റെ തീരുമാനം.

mullapperiyardam

വൃഷ്ടിപ്രദേശത്ത് ചെറിയ മഴ തുടരുന്നുണ്ട്. ആശങ്ക മാറിയെങ്കിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ ഉണ്ടായാല്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകും. സംസ്ഥാന ദുരന്തനിവാരണസംഘം പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അണക്കെട്ടിലെ സുരക്ഷാ ഭീഷണിയും ജലനിരപ്പ് കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതും മേല്‍നോട്ട സമിതി യോഗത്തില്‍ കേരളം ഉന്നയിക്കും.

English summary
Mullaperiyar water level decreased on Sunday.Dam touched 141.5 feet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X