ഉദ്യോഗസ്ഥര്‍ ജാഗ്രതൈ; മന്ത്രി തുനിഞ്ഞിറങ്ങി, കൈയ്യേറ്റക്കാര്‍പെടും! റവന്യൂ സെക്രട്ടറി അന്വേഷിക്കും

  • Updated:
  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാറില്‍ ഭൂമി കൈയ്യേറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പെടും. അന്വേഷണത്തിന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിട്ടു. മൂന്നാറിലെ കയ്യേറ്റത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കയ്യേറ്റക്കാര്‍ക്കെതിരേയും റവന്യു വകുപ്പ് നടപടിക്ക് ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

കയ്യേറ്റത്തെ കുറിച്ച് അന്വേഷിക്കാന്‍ റവന്യു സെക്രട്ടറിക്ക് ചുമതല നല്‍കി. മൂന്നാറിലും ദേവികുളത്തും സര്‍ക്കാര്‍ ഭൂമി വളച്ചുകെട്ടിയവരില്‍ റവന്യു, വനം, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരും കോടതി ജീവനക്കാരും അടക്കമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഗുരുതരമായ തെറ്റ്

ജനസേവകരാകേണ്ട ഉദ്യോഗസ്ഥര്‍ കയ്യേറ്റക്കാരായത് ഗുരുതര തെറ്റാണെന്നും ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ അന്വേഷണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

 

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി

 

അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും റവന്യു മന്ത്രി പറഞ്ഞു.

 

പട്ടിക തയ്യാറാക്കും

സംസ്ഥാനത്തെ മുഴുവന്‍ കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കി നടപടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

 

ഇടുക്കിയില്‍ മാത്രം പരിമിതപ്പെടുത്തില്ല

കയ്യേറ്റക്കാരെ ചെറുത്, വലുതെന്ന് തരംതിരിക്കാനില്ല, കയ്യേറ്റക്കാര്‍ക്കെതിരായ നടപടി ഇടുക്കിയില്‍ മാത്രം പരിമിതപ്പെടുത്തേണ്ടത് അല്ലെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

 

English summary
Munnar encroachment of Government officials must be requires says E Chandrasekharan
Please Wait while comments are loading...