കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈയ്യേറ്റം ഒഴിപ്പിക്കലിനെ അട്ടിമറിക്കുന്നത് പിണറായി തന്നെ!! ഉമ്മന്‍ചാണ്ടി പറയുന്നത് സത്യം?

മൂന്നാറില്‍ സര്‍വകക്ഷിയോഗം വിളിക്കാമെന്ന് പറഞ്ഞാണ് കൈയ്യേററം ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞതെന്നും എന്നട്ടും ഇതുവരെ വിളിച്ചില്ലെന്നും അദ്ദേഹം.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: മൂന്നാര്‍ കൈയ്യേറ്റത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. കൈയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി വച്ചതും മൂന്നാറില്‍ സര്‍വകക്ഷി യോഗം വിളിക്കാത്തതുമാണ് ഉമ്മന്‍ ചാണ്ടിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥത ഇല്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും വ്യത്യസ്ത അഭിപ്രായമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ സിപിഐയും റവന്യൂ മന്ത്രിയും കൈക്കൊണ്ട തീരുമാനത്തിനൊപ്പമാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. പെമ്പിളൈ ഒരുമൈ സമരത്തിന അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.

 സര്‍വകക്ഷിയോഗം വിളിച്ചില്ല

സര്‍വകക്ഷിയോഗം വിളിച്ചില്ല

മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥത ഇല്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. മൂന്നാറില്‍ സര്‍വകക്ഷിയോഗം വിളിക്കാമെന്ന് പറഞ്ഞാണ് കൈയ്യേററം ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞതെന്നും എന്നട്ടും ഇതുവരെ വിളിച്ചില്ലെന്നും അദ്ദേഹം. ഇത് സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നുവെന്നും ഉമ്മന്‍ചാണ്ടി.

 ഒരാഴ്ച കഴിഞ്ഞു

ഒരാഴ്ച കഴിഞ്ഞു

മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞുവെന്നും എന്നാല്‍ ഇതുവരെ സര്‍വകക്ഷിയോഗത്തിന്റെ തീയതി പോലും അറിയിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. സാധാരണ സര്‍വകക്ഷി യോഗം പ്രഖ്യാപിക്കുമ്പോള്‍ തന്നെയാണ് തീയതിയും പ്രഖ്യാപിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 ജനങ്ങള്‍ സിപിഐക്കൊപ്പം

ജനങ്ങള്‍ സിപിഐക്കൊപ്പം

മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്ക ുന്നതില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും രണ്ടഭിപ്രായമാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി. അതേസമയം ഇക്കാര്യത്തില്‍ ജനപിന്തുണ സിപിഐക്കും റവന്യൂ മന്ത്രിക്കുമാണെന്നും അദ്ദേഹം.

 സ്വാഗതം ചെയ്യുന്നു

സ്വാഗതം ചെയ്യുന്നു

മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ സത്യസന്ധവും സുതാര്യവുമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എങ്കില്‍ പ്രതിപക്ഷം സഹകരിക്കുമെന്നും ഉമ്മന്‍ചാണ്ടി. വന്‍കിട കൈയ്യേറ്റമൊഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

 ഏറ്റെടുത്തു

ഏറ്റെടുത്തു

എംഎം മണിയുടെ വിവാദ പരാമര്‍ശത്തിനെതിരെ സമരം നടത്തുന്ന പെമ്പിളൈ ഒരുമൈക്ക് ഉമ്മന്‍ചാണ്ടി പിന്തുണ പ്രഖ്യാപിച്ചു. സമരം കോണ്‍ഗ്രസ് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. പെമ്പിളൈ ഒരുമൈ സമരപ്പന്തലും ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.

English summary
munnar encroachment ummanchand against pinarayi vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X