കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ തണുപ്പിലും പൊള്ളുന്നു; സ്ത്രീ സമരം കോലംമാറി, മണി വരാതെ രക്ഷയില്ല!! വീടിന് മുന്നിലും

മന്ത്രി എംഎം മണിയുടെ വീടിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു പേരാണ് സമരം നടത്തിയത്. മന്ത്രിയുടെ വാഹനം കടന്നു പോകുമ്പോള്‍ ഇവര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു.

  • By Ashif
Google Oneindia Malayalam News

മൂന്നാര്‍: അശ്ലീല ചുവയുള്ള പ്രസംഗത്തിലൂടെ സ്ത്രീകളെ അപമാനിച്ച വൈദ്യുതി മന്ത്രി എം എം മണിക്കെതിരായ സമരത്തില്‍ മൂന്നാര്‍ ജ്വലിക്കുന്നു. പൊമ്പിളൈ ഒരുമൈയുടെ നേതാക്കള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ നിരാഹാര സമരം തുടങ്ങി. മണി നേരിട്ടെത്തി മാപ്പ് പറയണമന്നാണ് ആവശ്യം.

പൊമ്പിളൈ ഒരുമൈ നേതാക്കളായ കൗസല്യ തങ്കമണിയും ഗോമതിയുമാണ് നിരാഹാര സമരം തുടങ്ങിയത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മണി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസും സമരത്തിലാണ്.

മണിയുടെ വീടിന് മുന്നില്‍ കരിങ്കൊടി

മന്ത്രി എംഎം മണിയുടെ വീടിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു പേരാണ് സമരം നടത്തിയത്. മന്ത്രിയുടെ വാഹനം കടന്നു പോകുമ്പോള്‍ ഇവര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു. പോലീസ് ഇടപെട്ട് പിടിച്ചുമാറ്റി. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും പിന്തുണ

മൂന്നാറിലെ സ്ത്രീ സമരത്തിന് കോണ്‍ഗ്രസും ബിജെപിയും പിന്തുണ നല്‍കുന്നുണ്ട്. ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രനും കൂട്ടരും കഴിഞ്ഞദിവസം സമരപ്പന്തലിലെത്തിയിരുന്നു. വിവി രാജേഷ്, ബിനു ജെ കൈമള്‍ തുടങ്ങിയവരും ശോഭാ സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.

തോട്ടം തൊഴിലാളികളുടെ പിന്തുണ നേടാനായില്ല

കോണ്‍ഗ്രസ് നേതാക്കളായ ലതികാ സുഭാഷ്, ബിന്ദു കൃഷ്ണ, കൊച്ചുത്രേസ്യ പൗലോസ്, ആം ആദ്മി പാര്‍ട്ടി നേതാവ് സിആര്‍ നീലകണ്ഠന്‍ എന്നിവരും സമരക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. അതേസമയം, സമരത്തിന് തോട്ടം തൊഴിലാളികളുടെ കാര്യമായ പിന്തുണ നേടാന്‍ ഗോമതിക്കും കൗസല്യക്കും സാധിച്ചിട്ടില്ല.

 സിപിഎമ്മുകാരുടെ ഭീഷണി

സിപിഎമ്മുകാരുടെ ഭീഷണി മൂലമാണ് തൊഴിലാളികള്‍ സമരത്തിന് എത്താത്തതെന്ന് ഗോമതി പറഞ്ഞു. സമരം മൂന്നാം ദിനത്തിലെത്തി നില്‍ക്കെ മണി വന്ന് മാപ്പ് പറയാതെ പിന്നോട്ടില്ലെന്നാണ് വനിതാ നേതാക്കള്‍ പറയുന്നത്. കടുത്ത തണുപ്പാണ് സമര മേഖലയില്‍.

പിന്നോട്ട് പോവില്ലെന്ന് കൗസല്യ

സമരത്തില്‍ നിന്നു തങ്ങള്‍ പിന്നോട്ട് പോവില്ലെന്ന് കൗസല്യ പറഞ്ഞു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. മണിയുടെ വിവാദ പ്രസ്താവന യോഗം ചര്‍ച്ച ചെയ്യും. മണിക്കെതിരേ പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ വരെ രംഗത്തെത്തിയ സാഹചര്യത്തില്‍ യോഗത്തില്‍ മണിക്കെതിരായ വികാരമായിരിക്കുമുണ്ടാവുക.

മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

നിയമസഭാ സമ്മേളനം തുടങ്ങിയ ഉടനെ പ്രതിപക്ഷ നേതാക്കള്‍ മണി രാജിവയ്ക്കണമെന്ന പ്ലക്കാര്‍ഡുമായാണ് എത്തിയത്. സ്ത്രീകളെ അപമാനിച്ച മണി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ മണിയുടേത് നാടന്‍ ശൈലിയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.

2015ലെ സമരം

അതേസമയം, പൊമ്പിളൈ ഒരുമൈയിലേക്കുള്ള തന്റെ രണ്ടാവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഗോമതി. 2015ല്‍ തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ധന ആവശ്യപ്പെട്ട് കെഡിഎച്ച്പി കമ്പനിയിലെ ആയിരത്തിലധികം സ്ത്രീ തൊഴിലാളികള്‍ ഗോമതിയുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. തുടര്‍ന്ന് രൂപീകരിക്കപ്പെട്ട പൊമ്പിളൈ ഒരുമൈയില്‍ നിന്നു ഗോമതി പുറത്തുപോയിരുന്നു.

തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു

ദിവസങ്ങള്‍ നീണ്ടു നിന്ന 2015ലെ ശമ്പള സമരം വിജയം കണ്ടതോടെ തൊട്ടുപിന്നാലെ വന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞൈടുപ്പില്‍ മല്‍സരിച്ച സംഘം അപ്രതീക്ഷിത വിജയം നേടി. നല്ല തണ്ണിയില്‍ നിന്ന് ബ്ലോക്ക് പഞ്ചായത്തംഗമായി ഗോമതി തിരഞ്ഞെടുക്കപ്പെട്ടു.

സിഐടിയുവില്‍, അവിടെയും വിട്ടു

എന്നാല്‍ പീന്നീടാണ് പൊമ്പിളൈ ഒരുമൈയില്‍ ആഭ്യന്തര കലഹമുണ്ടായത്. സംഘടനയുമായി തെറ്റിപ്പിരഞ്ഞ ഗോമതി സിഐടിയുവില്‍ ചേര്‍ന്നു. തോട്ടം മാനേജ്‌മെന്റുകളുമായി നടക്കുന്ന ചര്‍ച്ചകളില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം പാര്‍ട്ടി നിരാകരിച്ചതോടെ രണ്ടാഴ്ച മുമ്പ് പാര്‍ട്ടി വിട്ടു.

 സിപിഎം നേതാക്കള്‍ കൈയേറ്റക്കാര്‍

സിപിഎം നേതാക്കള്‍ മൂന്നാറിലെ കൈയേറ്റക്കാരാണെന്നും ഇവരൊടൊപ്പം പ്രവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കിയ ഗോമതി പൊമ്പിളൈ ഒരുമൈയില്‍ പ്രവര്‍ത്തിക്കുമെന്നാണ് പറഞ്ഞത്. ഇതിന് ശേഷം പ്രവര്‍ത്തനം സജീവമാക്കിയിട്ടില്ലായിരുന്നു. ഈ സമയമാണ് മണിയുടെ വിവാദ പ്രസ്താവന ഉണ്ടായത്. തുടര്‍ന്ന് സമരമുഖത്തേക്ക് ഇറങ്ങുകയായിരുന്നു.

English summary
Munnar Pombillai Orumai Protest to 3rd day, leaders starts hunger strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X