കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയും മക്കളെയും കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങി

Google Oneindia Malayalam News

മലപ്പുറം: ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടറോടെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മുങ്ങി. ഒന്നര വര്‍ഷം മുമ്പാണ് പ്രതിയായ ഷെരീഫിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

2013 ജൂലൈ 22 ലായിരുന്നു ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഷോപ്പിങ് നടത്തി തിരിച്ചു വരുന്നതിനിടയില്‍ പ്രതിയായ ഷെരീഫ,് ഭാര്യ സബീറ(36), മക്കളായ ഫാത്തിമ(നാലര വയസ്സ്), ഫാത്തിമ നിദ(2) എന്നിവരെ വെള്ളക്കെട്ടിലേക്ക് തള്ളിയിടുകയായിരുന്നു.

Malappuram Map

വീഴ്ചയുടെ ആഘാതത്തില്‍ ഷെരീഫിനും പരിക്കേറ്റു. ഇളയ കുട്ടിയെ പ്രതി ഉപദ്രവിച്ചിരുന്നില്ല. കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ കോടതി ഉത്തരവിട്ടതിന്റെ പിന്നാലെയാണ് പ്രതിയെ കാണാതായത്.

വിവാഹസമയത്ത് നല്‍കിയ അമ്പത് പവന്റെ സ്വര്‍ണ്ണം ഭാര്യ തിരിച്ച് ചോദിച്ചിരുന്നു. സ്വര്‍ണ്ണം തിരിച്ച ചോദിച്ചതും മറ്റൊരു വിവാഹം കഴിക്കാനുള്ള പ്രതിയുടെ ആഗ്രഹവുമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

English summary
Murder accused missing after bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X