കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലീലിന്റെ നിര്‍ദേശത്തിനെതിരെ മുസ്ലീംലീഗ്; ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതിനോട്‌ യോജിപ്പില്ലെന്ന്..

കഴിഞ്ഞ ദിവസം ഹജ്ജിന് സബ്‌സിഡി നല്‍കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയായിരുന്നു മുസ്ലീംലീഗ് നേതാക്കളുടേത്.

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതിനോട് യോജിപ്പില്ലെന്ന് മുസ്ലീംലീഗ്. സബ്‌സിഡി ഏകപക്ഷീയമായി ഒരു ചര്‍ച്ചയും ഇല്ലാതെ നിര്‍ത്തലാക്കുന്നതിനോട് മുസ്ലിംലീഗ് യോജിക്കുന്നില്ലെന്ന് മുസ്ലീംലീഗ് നേതാക്കളായ എംകെ മുനീര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹജ്ജിന് സബ്‌സിഡി നല്‍കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയായിരുന്നു മുസ്ലീംലീഗ് നേതാക്കളുടേത്. സര്‍വകക്ഷികളുമായി ആലോചിച്ച ശേഷമേ ഇത്തരം തീരുമാനം എടുക്കാന്‍ പാടുള്ളൂ. വീണ്ടും ഒരു ഏകാധിപത്യത്തിന്റെ ഭാഷയാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എംകെ മുനീര്‍ പറഞ്ഞു.

Muslim League

ആനുകൂല്യം കിട്ടുന്നത് നല്ലതാണ്. അത് സര്‍ക്കാര്‍ നിര്‍ത്തലാക്കേണ്ടതില്ലയെന്ന് മലപ്പുറം ജില്ല മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ശ്രദ്ധയും ആനുകൂല്യവും ഉണ്ടാകുക എന്നത് ഹാജിമാരെ സംബന്ധിച്ച് അവര്‍ക്കൊരു ആശ്വാസമാണ്. അതുകൊണ്ട് സബ്‌സിഡി നിര്‍ത്തലാക്കുകയാണെങ്കില്‍ വിമാനയാത്രാക്കൂലി അതിനനുസരിച്ച് കുറവ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരാളുടെ ചെലവില്‍ ഹജ്ജിന് പോകണമോയെന്ന് ഹാജിമാര്‍ ചിന്തിക്കണമെന്ന് കഴിഞ്ഞ ദിവസം കെടി ജലീല്‍ പറഞ്ഞിരുന്നു. ഹജ്ജിനായി ചെറുവിമാനങ്ങള്‍ കരിപ്പൂരിലിറക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

English summary
Muslim League statement about hajj subsidy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X