കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രം പണിയാന്‍ പണമില്ല,മുന്നിട്ടിറങ്ങിയത് മുസ്ലിങ്ങള്‍,മലപ്പുറത്തെ പ്രവാസികള്‍ക്ക് ബിഗ് സല്യൂട്ട്

  • By ജാനകി
Google Oneindia Malayalam News

മലപ്പുറം: മതത്തിന്റെ പേര് പറഞ്ഞാണ് ലോകത്ത് ഇന്ന് പല യുദ്ധങ്ങളും നടക്കുന്നത്. പല മുതലെടുപ്പുകളും മതത്തിന്റെ പേരിലാണ് നടക്കുന്നത്. എന്നാല്‍ മതത്തെ പടിയ്ക്ക് പുറത്ത് നിര്‍ത്തി സൗഹാര്‍ദ്ദത്തിന്റെ പുതിയ പാത തുറക്കുകയാണ് മലപ്പുറത്തെ ഒരുകൂട്ടം ആളുകള്‍.

മലപ്പുറം കൊണ്ടോട്ടിയിലെ മുതുവള്ളൂര്‍ ദുര്‍ഗാദേവി ക്ഷേത്രമാണ് മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി മാറുന്നത്. ഏകദേശം നാനൂറ് വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് പറയപ്പെടുന്നത്. നശിയ്ക്കാന്‍ തുടങ്ങിയ ഈ ക്ഷേത്രം നവീകരിയ്ക്കണമെന്ന് തീരുമാനമെടുത്തപ്പോള്‍ ജാതിമത വ്യത്യാസമില്ലാതെയാണ് കൊണ്ടോട്ടിക്കാര്‍ ഒന്നിച്ചിറങ്ങിയത്.

ക്ഷേത്രത്തിന് വേണ്ടി പണം ചെലവഴിച്ചവരില്‍ ഏറെയും പ്രവാസികളായ മുസ്ലീം യുവാക്കളാണ്. ഇതുപോലെയുള്ള മതസൗഹാര്‍ദ്ദത്തിന്റെ ഒട്ടേറെ കഥകള്‍ നിങ്ങള്‍ക്കും അറിയാമായിരിയ്ക്കും. എന്നിരുന്നാലും കൊണ്ടോട്ടിക്കാരുടെ ഈ നല്ല മനസ് കാണാതെ പോകരുത്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്....

മതമല്ല...

മതമല്ല...

നാശോന്മുഖമായ ക്ഷേത്രം നവീകരിയ്ക്കുന്നതിന് മുന്നിട്ടിറങ്ങിയവരില്‍ ഏറെയും മുസ്ലിങ്ങളാണ്. മതമല്ല മനുഷ്യരുടെ സൗഹൃദം മാത്രമാണ് ഇവിടെ വിജയിച്ചത്.

ഏറ്റെടുത്തു

ഏറ്റെടുത്തു

ക്ഷേത്രത്തില്‍ ചെമ്പ് പൂശാനുള്ള ചെലവ് മുഴുവന്‍ ഏറ്റെടുത്തത് പ്രദേശത്തെ സുലൈമാന്‍ ഹാജി എന്നയാളാണ്. സൗദി അറേബ്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുകയാണ് അദ്ദേഹം

പന്തലൊരുക്കിയത്

പന്തലൊരുക്കിയത്

നവീകരണത്തിന് തുടക്കം കുറിച്ച് നടന്ന പൂജകള്‍ക്ക് സൗജന്യമായി പന്തലൊരുക്കിയതും മുസ്ലീം സുഹൃത്തുക്കളാണെന്നും ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍

നല്ല മാതൃകകള്‍

നല്ല മാതൃകകള്‍

മതത്തിന്റെ പേരില്‍ ലോകത്ത് ഒട്ടേറെ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ കൊണ്ടോട്ടിക്കാര്‍ ചെയ്തതുപോലുള്ള നല്ല മാതൃകകള്‍ ഉയര്‍ത്തിക്കാട്ടേണ്ടവയാണ്

നാട് മുഴുവന്‍

നാട് മുഴുവന്‍

ഒരു ക്ഷേത്രത്തിന്റെ നവീകരണത്തിന് ഒരു നാട് മുഴുവനാണ് ഒന്നിച്ചിറങ്ങിയത്.

English summary
Muslims organised fund for temple construction in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X