കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലിശ വാങ്ങി പണമുണ്ടാക്കും,മാന്യമായ ശമ്പളം കൊടുക്കില്ല;മുത്തൂറ്റ്‌ തൊഴിലാളികള്‍ പണിമുടക്കിലേക്ക്

125 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് ഫിനാന്‍സില്‍ നിയമപരമായ തൊഴില്‍ വ്യവസ്ഥകള്‍ പാലിച്ചിരുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിന് അംഗീകൃത സംവിധാനമില്ല.

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ് ആന്‍ഡ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തോളമായി സംഘടന പ്രക്‌ഷോഭത്തിലാണ്.

125 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് ഫിനാന്‍സില്‍ നിയമപരമായ തൊഴില്‍ വ്യവസ്ഥകള്‍ പാലിച്ചിരുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിന് അംഗീകൃത സംവിധാനമില്ല. ജോലിസമയം, അവധി, സ്ഥലംമാറ്റം, പ്രൊമോഷന്‍ തുടങ്ങിയവ സംബന്ധിച്ച സ്റ്റാന്‍ഡിങ് ഓര്‍ഡറുകള്‍ നിലവിലില്ല. ഇവയൊക്കെ തോന്നുവിധം മാറ്റിമറിക്കപ്പെടാറാണ് പതിവ്. ശമ്പളത്തിന്റെ കാര്യത്തിലും വ്യവസ്ഥകളില്ലെന്നും തൊഴിലാളികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Muthoot Finance

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, അന്യായമായ സ്ഥലം മാറ്റം റദ്ദാക്കുക, സസ്‌പെന്‍ഷനുകള്‍ പിന്‍വലിക്കുക, സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക, മിനിമം വേതനം 18000 രൂപയാക്കി സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സംഘടനയില്‍ അംഗങ്ങളായ മൂത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ചേരുന്ന അറിയിപ്പ് വന്ന ദിവസമാണ് സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ജീവനക്കാരടക്കം 25 പേരെ സ്ഥലം മാറ്റിയത്. സ്ഥലംമാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സൂചനാസമരവും നാലുവട്ടം ചര്‍ച്ചയും കഴിഞ്ഞിട്ടും ഫലം കാണാത്തതിനാലാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സില്‍ ശമ്പളത്തിന്റെ കാര്യത്തിലും വ്യവസ്ഥകളില്ല. താല്‍ക്കാലിക ജീവനക്കാര്‍ക്ക് 1000 രൂപ പോലും ശമ്പളമില്ല. 33 വര്‍ഷം സബ്സ്റ്റാഫായി ജോലി ചെയ്തവര്‍ക്ക് ദിവസം 400 രൂപ പോലും ശമ്പളമില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. മാത്രമല്ല, ജീവനക്കാരെ അവരുടെ വീടുകളിലെത്തി കമ്പനിയുടെ ഒരു സംഘം ആളുകള്‍ 'ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സിഐടി യു ജില്ലാ പ്രസിഡന്റ് കെ എന്‍ ഗോപിനാഥ്, സംസ്ഥാന കമ്മിറ്റി അംഗം എ സിയാവുദ്ദീന്‍, യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി സി രതീഷ്, മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ ജയന്‍, വൈസ് പ്രസിഡന്റ് കെ ജെ തോമസ്, മായ എസ് നായര്‍ പങ്കെടുത്തു.

English summary
Muthoot Finance employees indefinite strike from November 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X