കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം മാവേലി വരുന്ന ആഘോഷമല്ല.. വാമനന്‍ അവതരിച്ച ദിനമത്രേ.. ഐതിഹ്യം മാറിയതിങ്ങനെ..

  • By Anamika
Google Oneindia Malayalam News

ജാതി-മതഭേദമന്യേ മലയാളികള്‍ക്ക് പ്രിയപ്പെട്ട ആഘോഷമാണ് ഓണം. നാട്ടിലായാലും പുറത്തായാലും എത്ര തിരക്കിലും മലയാളി മറക്കാത്ത സന്തോഷം. ഓണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അതില്‍ കുടവയറും ഓലക്കുടയും കപ്പടാമീശയുമുള്ള മഹാബലിയെ ഓര്‍ക്കാതെ തരമില്ല. മഹാബലി തന്റെ നാടായ കേരളം കാണാന്‍ വരുന്നുവെന്നാണല്ലോ വിശ്വാസം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഓണം എന്നത് വാമനമൂര്‍ത്തിയുടെ അവതാരനാള്‍ എന്ന നിലയ്ക്കാണത്രേ ആഘോഷിക്കപ്പെട്ട് തുടങ്ങിയത്. പിന്നീടാണ് വാമനനെ കടത്തി വെട്ടി മാവേലി പ്രാമുഖ്യം നേടിയത്. വാമന മൂര്‍ത്തീ സങ്കല്‍പ്പത്തിലുള്ള മഹാവിഷ്ണു പ്രതിഷ്ഠയുള്ള എറണാകുളം തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഓണാഘോഷം.

മാഡത്തെ കൂടാതെ രണ്ട് നടിമാർ കൂടി...?? ആ പേരുകള്‍ സുനി വെളിപ്പെടുത്തിയെന്ന് ആളൂർ...!!മാഡത്തെ കൂടാതെ രണ്ട് നടിമാർ കൂടി...?? ആ പേരുകള്‍ സുനി വെളിപ്പെടുത്തിയെന്ന് ആളൂർ...!!

onam

ഓണഐതിഹ്യങ്ങളില്‍ പറഞ്ഞ് കേട്ടിട്ടുള്ളത് പോലെ ബലിയെന്ന രാജാവിന്റെ അഹന്തയടക്കാന്‍ വിഷ്ണു വാമനാവതാരം കൈക്കൊള്ളുകയും ഭൂമിയിലെത്തുകയും ചെയ്തു. മഹാ ദാനിഷ്ടനായ ബലിയോട് മൂന്നടി മണ്ണ് ആവശ്യപ്പെടുകയും ബലി അത് നല്‍കാമെന്ന് വാക്ക് പറയുകയും ചെയ്തു. തുടര്‍ന്ന് ആകാശം മുട്ടേ വളര്‍ന്ന വാമനന്‍ രണ്ടടിയില്‍ ഭൂമിയും ആകാശവും അളന്നു മൂന്നാമത്തെ അടി ബലിയുടെ തലയില്‍ വെയ്ക്കുകയും ചെയ്തു. ഇതോടെയാണ് ബലി , മഹാബലി ആയതത്രേ. ഈ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായാണ് തിരുവോണം ആഘോഷിച്ച് തുടങ്ങിയത്. ഓണത്തിന് മിക്കയിടങ്ങളിലും പൂക്കളത്തിന് നടുവില്‍ തൃക്കാക്കരയപ്പനെ വെയ്ക്കുന്ന പതിവുണ്ട്. ഇത് മാവേലി അല്ല, മറിച്ച് വാമനന്‍ ആണ്. ഓണത്തപ്പന്‍ എന്ന് പറയുന്നതും വാമനനെ തന്നെ. മാവേലി കേരളം കാണാന്‍ വരുന്ന ദിനമാണ് ഓണമെന്ന സങ്കല്‍പ്പം പിന്നീടെപ്പോഴോ ഉണ്ടായതാണെന്നാണ് കരുതപ്പെടുന്നത്.

English summary
Real myth behind Onam Celebration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X