കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ എന്‍ എ കരീം അന്തരിച്ചു

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ ഡോ എന്‍ എ കരീം (90) അന്തരിച്ചു. കേരള സര്‍വകലാശാലയില്‍ രണ്ട് തവണ പ്രോ വൈസ് ചാന്‍സലറായിരുന്നിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശ സ്റ്റുഡന്റ് ഡീനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എകെ ആന്റണിക്കെതിരെ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 1926ല്‍ കൊച്ചിയിലായിരുന്നു കരീമിന്റെ ജനനം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും അലിദഡ് മുസ്ലിം സര്‍വകാലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

NA Karim

തിരുവന്തപുരത്തെ പേരൂര്‍ക്കടയുള്ള ഇന്ദിരാ നഗറിലെ സ്വവസതിയില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഡല്‍ഹി ജാമിഅ മില്ലിയ അടക്കം പ്രശസ്തമായ നിരവധി സര്‍വകലാശാലയിലും കോളേജുകളിലും അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

English summary
NA Karim passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X