കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ലമിനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ; മുഖ്യപ്രതി അറസ്റ്റില്‍...

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍ തന്നെ. അസ്ലം കൊലപാതകകേസില്‍ മുഖ്യപ്രതി രമീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. രമീഷ് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. അസ്ലമിനെ കൊല്ലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് രമീഷാണെന്നാണ് പോലീസ് പറയുന്നു.

അസ്ലമിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത് മുതല്‍ വെട്ടിക്കൊലപ്പെടുത്തുന്നത് വരെ രമീഷിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്നോവാ കാറിലെത്തിയ കൊലയാളി സംഘത്തെ അസ്ലമിന് കാണിച്ച് കൊടുത്തതും രമീഷ് ആണെന്ന് പോലീസ് പറയുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഷിബിന്‍ വധകേസില്‍ പ്രതിയായിരുന്ന അസ്ലമിനെ വെറുതെ വിട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Aslam

ഷിബിന്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ രമീഷിന്റെ സഹോദരനും പരിക്കേറ്റിരുന്നു. ഇതിലുള്ള പകയാണ് അസ്ലമിന്റെ കൊലപാതകത്തിലേക്കെത്തിയതെന്നാണ് നിഗമനം. ജൂലൈ 29ന് ആണ് അസ്ലമിനെ കാറിലെത്തിയ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവ കാറിലെത്തിയ സംഘം അസ്ലമിനെ തലങ്ങും വിലങ്ങും വെട്ടി.

Read Also: വിദ്യാര്‍ത്ഥിനികളുടെ വീഡിയോ എടുത്തു; അധ്യാപകനെ കയ്യേറ്റം ചെയ്തതായി പരാതി...

അക്രമത്തില്‍ കൈപ്പത്തി അറ്റ് പോയിരുന്നു. ഗുരുതര പരിക്കേറ്റ അസ്ലമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായിരുന്നില്ല. സിപിഎമ്മുകാരാണ് അസ്ലമിനെ കൊലപ്പെടുത്തിയതെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്താന്‍ അക്രമി സംഘം എത്തിയ ഇന്നോവ കാര്‍ പോലീസ് കണ്ടെത്തിയതോടെയാണ് അക്രമികളെ സംബന്ധിച്ച് വിവരം ലഭിച്ചത്.

കാര്‍ പലതവണ കൈമാറിയാണ് കൊലയാളി സംഘത്തിന്റെ പക്കലെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിപിഎം പ്രവര്‍ത്തകരിലേക്ക് എത്തിപ്പെട്ടത്. കൊലയാളികളെത്തിയത് കണ്ണൂരില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഷിബിന്‍ വധക്കേസില്‍ വെറുതവിട്ടതോടെ അസ്‌ലമിനുള്ള ശിക്ഷ പാര്‍ട്ടി നടപ്പാക്കുമെന്നും ജീവനോടെ വിടില്ലെന്നും സിപിഎം അനുയായികള്‍ ഫേസ്ബുക്കിലൂടെ കൊലവിളി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.

Read Also: മാണിയെ ആര്‍ക്കും വേണ്ടാത്തവനാക്കുക; പതുങ്ങിയിരുന്ന പുലികള്‍ പുറത്ത് ചാടിയതിന് പിന്നില്‍...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Nadapuram Aslam murder case Main convict arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X