കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗ്പൂരിലെ മലയാളി യുവാവിന്റെ മരണം...ഭാര്യക്ക് പങ്ക് ? എല്ലാം പുറത്തു കൊണ്ടുവരാന്‍ പോലീസ്

പാലക്കാട്ടെ വീട്ടിലെത്തിയ പോലീസിന് ഭാര്യയെയും ബന്ധുക്കളെയും കാണാനായില്ല

  • By Manu
Google Oneindia Malayalam News

പാലക്കാട്: നാഗ്പൂരില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തില്‍ ഭാര്യക്കും കുടുംബത്തിനും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ഭാര്യയുടെ നാടായ പാലക്കാട്ട് എത്തി.

ഇനി വ്രതശുദ്ധിയുടെ നാളുകള്‍;മാസപ്പിറവി അറിയിക്കണമെന്ന് ഖാസിമാര്‍,ഗള്‍ഫില്‍ റമദാന്‍ ശനിയാഴ്ച മുതല്‍..ഇനി വ്രതശുദ്ധിയുടെ നാളുകള്‍;മാസപ്പിറവി അറിയിക്കണമെന്ന് ഖാസിമാര്‍,ഗള്‍ഫില്‍ റമദാന്‍ ശനിയാഴ്ച മുതല്‍..

മതിയായ സുരക്ഷാസംവിധാനങ്ങളില്ല!!!! ഒബറോണ്‍ മാള്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടി!!!മതിയായ സുരക്ഷാസംവിധാനങ്ങളില്ല!!!! ഒബറോണ്‍ മാള്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടി!!!

 മരിച്ചത്

ആലപ്പുഴ കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിന്‍ നായരെയാണ് ഏപ്രില്‍ 29നു മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് മരണമെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. നാഗ്പൂര്‍ ബജാജ് നഗര്‍ പോലീസാണ് കഴിഞ്ഞ ദിവസം പാലക്കാട്ട് എത്തിയത്.

കാണാനായില്ല

തേങ്കുറിശ്ശി വിളയഞ്ചാത്തനൂര്‍ ഗീതാലയത്തില്‍ സ്വാതിയാണ് നിതിന്റെ ഭാര്യ. പക്ഷെ പാലക്കാട്ടെ വീട്ടിലെത്തിയ പോലീസിനു സ്വാതിയെയോ ഇവരുടെ മാതാപിതാക്കളെയോ കാണാന്‍ സാധിച്ചില്ല. ചികില്‍സാ ആവശ്യത്തിനു പുറത്തു പോവുകയാണെന്നാണ് കുടുബം അയല്‍ക്കാരോട് പറഞ്ഞതെന്നാണ് പോലീസിനു മനസിലാക്കാന്‍ സാധിച്ചത്.

ഭാര്യ പറഞ്ഞത്

ഏപ്രില്‍ 29നു രാത്രിയാണ് നിതിന്‍ മരിക്കുന്നത്. കസേരയില്‍ നിന്നു താഴെ വീണ് തലയ്ക്കു മുറിവേറ്റതിനെ തുടര്‍ന്നാണ് നിതിന്‍ മരിച്ചതെന്നായിരുന്നു ആദ്യ വിവരം. ശ്രുതിയാണ് നിതിന്റെ മരണവാര്‍ത്ത സഹോദരന്‍ ഹരീഷിനെ വിളിച്ച് അറിയിച്ചത്.

നാട്ടിലേക്കു പോയി

നിതിന്റെ സംസ്‌കാരം കഴിഞ്ഞയുടന്‍ സ്വാതിയും ബന്ധുക്കളും നാട്ടിലേക്കു തിരിച്ചുപോവുകയായിരുന്നു. ഇതോടെയാണ് കൊലപാതകത്തില്‍ സ്വാതിക്കും പങ്കുണ്ടാവാമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്.

സ്വാതിക്കു മറ്റൊരു ബന്ധം

സ്വാതിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇതാണ് നിതിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നും നിതിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍ത്താവിന്റെ സംസ്‌കാരം കഴിഞ്ഞയുടന്‍ സ്വാതി അപ്രത്യക്ഷയാവാനുള്ള കാരണം ഇതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അച്ഛനും മരിച്ചു

നിതിന്റെ മരണവാര്‍ത്തയറിഞ്ഞതിന്റെ ആഘാതത്തില്‍ അച്ഛന്‍ രമേശന്‍ നായര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. രമേശന്‍ നായരും കുടുംബവും കഴിഞ്ഞ 30 വര്‍ഷമായി മധ്യപ്രദേശിലെ ബേത്തൂളിലാണ് താമസിക്കുന്നത്.

രണ്ടാം വിവാഹം

സ്വാതിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. നിതിന്റെ വീട്ടുകാര്‍ക്ക് ആദ്യം ഈ വിവാഹത്തോട് താല്‍പ്പര്യമില്ലായിരുന്നു. പിന്നീട് നിതിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അവര്‍ വിവാഹത്തിനു സമ്മതിച്ചത്. 2016ലാണ് ഇരുവരും വിവാഹിതരാവുന്നത്. ബിസിനസ് ആവശ്യത്തിനായി സ്വാതിയുടെ കുടുംബം മധ്യപ്രദേശിലായിരുന്നു. പിന്നീട് ഇവിടെ വച്ച് നിതിനും സ്വാതിയും പ്രണയത്തിലാവുകയായിരുന്നു.

English summary
Malayalee man's murder: Police in Palakkad for investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X