നന്തൻകോട് കൊലപാതകം: അച്ഛനമ്മമാരെ കൊല്ലാൻ നേരത്തെ നോക്കി!! അനിയത്തിയെ കുറിച്ച് പറയുന്പോൾ കരയും

  • Updated:
  • By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ് മാതാപിതാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചിരുന്നതായി പോലീസ്. ബ്രെഡില്‍ വിഷം കലര്‍ത്തി കൊല്ലാനായിരുന്നു ശ്രമിച്ചിരുന്നത്. എന്നാല്‍ ഭക്ഷണം കഴിച്ച ഉടന്‍ കുടുംബാംഗങ്ങള്‍ ഛര്‍ദ്ദിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

വിഷം കൊടുത്ത് കൊല്ലാന്‍ നോക്കി

വീട്ടുകാര്‍ കഴിച്ചിരുന്ന ബ്രെഡില്‍ വിഷം കലര്‍ത്തുകയാണ് കേഡല്‍ ആദ്യം ചെയ്തത്. എന്നാല്‍ ഭക്ഷണം കഴിച്ച ഉടന്‍ എല്ലാവരും ചര്‍ദ്ദിയ്ക്കാന്‍ തുടങ്ങി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ആ പദ്ധതി പാളി.

സംശയിച്ചില്ല

ഭക്ഷ്യ വിഷബാധയാണ് സംഭവിച്ചത് എന്നാണ് എല്ലാവരും കരുതിയത്. കേഡലിനെ ആരും സംശയിച്ചതും ഇല്ല.

അന്ധവിശ്വാസം

ആള്‍ദൈവങ്ങളിലും അനാചാരങ്ങളിലും കേഡല്‍ വിശ്വസിച്ചിരുന്നു. അതീന്ദ്രീയ ജ്ഞാനത്തെ കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തിയിരുന്നു. ആസ്ട്രല്‍ പ്രൊജക്ഷനാണ് താന്‍ നടത്തിയത് എന്നായിരുന്നു യുവാവ് ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്.

വിചിത്ര സ്വഭാവം

ആരുമായും കേഡലിന് കൂട്ട് ഉണ്ടായിരുന്നില്ല. വീട്ടുകാരോട് മാത്രമാണ് സംസാരിച്ചിരുന്നത്. വീടിന് പുറത്തിറങ്ങുന്നത് അപൂര്‍വ്വമായി മാത്രം. വാഹനമോടിയ്ക്കാന്‍ അറിയില്ലായിരുന്നു.

ചെന്നൈയില്‍

കൊലയ്ക്ക് ശേഷം ചെന്നൈയിലേക്കാണ് കേഡല്‍ പോയത്. അവിടേയും ഇയാളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നുണ്ട്. പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിയ്ക്കുന്നത്.

അനിയത്തിയുടെ കാര്യത്തില്‍ മാത്രം

ചിരിച്ച് കൊണ്ടാണ് കേഡല്‍ പോലീസ് ഉദ്യോഗസ്ഥരോട് പെരുമാറുന്നത്. ചോദ്യം ചെയ്യലിന് ഇടയിലും വലിയ വികാര പ്രക്ഷോഭങ്ങള്‍ ഒന്നും ഇല്ല. അനിയത്തിയെ കുറിച്ച് ചോദിയ്ക്കുമ്പോള്‍ മാത്രമാണ് വിതുമ്പുന്നത്.

ഷവര്‍മ്മ വേണം

കേഡല്‍ ഇടയ്ക്കിടെ ഇഷ്ട ഭക്ഷണമായ ഷവര്‍മ്മയും ജ്യൂസും ആവശ്യപ്പെടുന്നുണ്ട്.

നിർണായക മൊഴി

തിരുവനന്തപുരം നഗരത്തിലെ ഈ പമ്പിലെ ജീവനക്കാരനാണ് നിര്‍ണായകമായ മൊഴി പോലീസിന് നല്‍കിയിരിക്കുന്നത്. അന്ന് പെട്രോള്‍ വാങ്ങിയത് കേഡല്‍ അല്ലെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പറയുന്നത്.

യാത്ര പോകാനെന്ന് പറഞ്ഞ്

ഊട്ടിയ്ക്ക് പോകാനെന്ന് പറഞ്ഞാണ് യുവാവ് പെട്രോൾ വാങ്ങിയത്.ഓട്ടോയിലാണ് കേഡല്‍ പെട്രോള്‍ വാങ്ങുന്നതിനായി പമ്പിലെത്തിയത്.എന്നാല്‍ പെട്രോള്‍ വാങ്ങാനായി പമ്പിലേക്ക് വന്നത് മറ്റൊരാള്‍ ആയിരുന്നു. കേഡല്‍ ഓട്ടോയില്‍ തന്നെ ഇരിക്കുകയായിരുന്നു.

 

 

കൊന്ന ശേഷം കത്തിച്ചു

മാതാപിതാക്കളേയും സഹോദരിയേയും മഴുകൊണ്ട് വെട്ടിക്കൊന്ന കേഡല്‍ ബന്ധുവായ ലളിതയെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. സ്വന്തം മുറിയില്‍ വെച്ച് കൊല നടത്തിയ ശേഷം കുളിമുറിയിലിട്ട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു

English summary
Nanthankode Murder: Kedal planned to kill parents before itself.
Please Wait while comments are loading...