കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവര്‍ത്തകര്‍ ഒരുപാട് സഹിച്ചു; സിപിഎം അക്രമങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യണമെന്ന് മോദി

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട് : സിപിഎമ്മിന്റെ അക്രമാരാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ അക്രമത്തിനരയാകുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്. കേരളത്തിലെ പ്രവര്‍ത്തകര്‍ വലിയ ത്യാഗങ്ങള്‍ സഹിച്ചു. സിപിഎമ്മിന്റെ അക്രമങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യണമെന്നും മോദി പറഞ്ഞു.

വ്യത്യസ്ത അഭിപ്രായമുള്ളവരെ ആക്രമിക്കുന്നതു ജനാധിപത്യ രീതിയല്ല. കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യണം. മനുഷ്യാവകാശ ലംഘനങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. അതിക്രമങ്ങള്‍ സഹിക്കുന്നത് പലപ്പോഴും അക്രമികള്‍ക്കു പ്രോല്‍സാഹനമാവുകയാണ്. ബിജെപി ജനാധിപത്യ മാര്‍ഗങ്ങള്‍ ഉപേക്ഷിക്കില്ലെന്നും മോദി പറഞ്ഞു.

nerendra modi

ബിജെപിയെ തെറ്റായി ചിത്രീകരിക്കാന്‍ കേരളത്തില്‍ ഇപ്പോഴും ശ്രമം നടക്കുകയാണ്. മതനിരപേക്ഷതയ്ക്കു പലരും നല്‍കുന്നതു വികൃതമായ അര്‍ഥമാണ്. ചിലരുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിന്റെ മുഖം നശിപ്പിച്ചു.

രാഷ്ട്രീയക്കാരോടുള്ള ജനങ്ങളുടെ സമീപനം മാറ്റിയെടുക്കാന്‍ ശ്രമിക്കണം. മുസ്‌ലിംകളെ വോട്ടുബാങ്കായി കാണുകയല്ല, അവരെ തുല്യരായിക്കണ്ട് അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണു വേണ്ടത്. മുസ്‌ലിംകളടക്കം എല്ലാവരേയും സ്വന്തമായി കാണുന്നതാണു ബിജെപിയുടെ നയമെന്നും മോദി പറഞ്ഞു.

Read Also: കോണ്‍ഗ്രസിന് വേണ്ട, തിരുവഞ്ചൂരിന് വേണം; മാണിയെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന്...

കേരളത്തിലെ അക്രമങ്ങളെ സംബന്ധിച്ച് ദേശീയ വാദം സംഘടിപ്പിക്കും. ഇന്ത്യയുടെ ഏതെങ്കിലും ഒരു ബാഗം വികസിച്ചില്ലെങ്കില്‍ ഇന്ത്യവികസിച്ചിട്ടില്ലെന്നാണ് അതിനര്‍ത്ഥം. രാജ്യത്തിന്റെ സ്വപ്‌നം യൗവ്വനം നിറഞ്ഞതാകണം. വികസനത്തിന് യവ്വനത്തിന്റെ വേഗതയുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Prime minister Narendra Modi criticized cpm at BJP national Council meet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X