കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോർച്ചുഗലിലെ കാട്ടുതീയ്ക്ക് അനുശോചനം.. ഇവിടെ കുഞ്ഞുങ്ങൾ മരിച്ച് വീഴുമ്പോൾ മോദിക്ക് മിണ്ടാട്ടമില്ല !!

  • By Anamika
Google Oneindia Malayalam News

ഗോരഖ്പൂര്‍: രാജ്യം ഇതുവരെ കണ്ട പ്രധാനമന്ത്രിമാരില്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്ന വ്യക്തിയാണ് നരേന്ദ്രമോദി എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയും അക്കാര്യത്തില്‍ പിന്നിലല്ല. എന്നാല്‍ ദില്ലിയില്‍ നിന്നും അത്രയൊന്നും ദൂരത്തല്ലാത്ത ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നടന്ന ദുരന്തത്തെക്കുറിച്ച് പ്രധാനമന്ത്രി ഇതുവരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. പ്രധാനമന്ത്രിയുടെ ഈ മൗനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രോഷമാണ് ഉയരുന്നത്.

ദിലീപ് അഴിയെണ്ണുന്ന ജയിലിലേക്ക് ഒരാളെത്തി...!! ആളെ കണ്ട് അമ്മയെ കാത്ത് നിന്ന മാധ്യമങ്ങൾ ഞെട്ടി...!ദിലീപ് അഴിയെണ്ണുന്ന ജയിലിലേക്ക് ഒരാളെത്തി...!! ആളെ കണ്ട് അമ്മയെ കാത്ത് നിന്ന മാധ്യമങ്ങൾ ഞെട്ടി...!

ഗൂഢാലോചന നടത്തിയത് ഇവര്‍...ദിലീപിന്റെ വെളിപ്പെടുത്തല്‍..? ഞെട്ടല്‍ മാറാതെ സിനിമാലോകം !!ഗൂഢാലോചന നടത്തിയത് ഇവര്‍...ദിലീപിന്റെ വെളിപ്പെടുത്തല്‍..? ഞെട്ടല്‍ മാറാതെ സിനിമാലോകം !!

മിണ്ടാട്ടമില്ലാതെ മോദി

മിണ്ടാട്ടമില്ലാതെ മോദി

രാജ്യസ്‌നേഹം കുത്തകാവകാശമായി കൊണ്ടുനടക്കുന്ന സംഘപരിവാറുകാര്‍ എതിര്‍രാഷ്ട്രീയം ഉന്നയിക്കുന്നവരോട് പൊതുവെ പറയാറുള്ളത് പാക്‌സ്താനില്‍ പൊയ്‌ക്കോളൂ എന്നാണ്. ആ പാകിസ്താന്റെ പ്രധാനമന്ത്രിയുടെ പിറന്നാളിന്ന് മിന്നല്‍ സന്ദര്‍ശനം നടത്തി ആശംസ നേര്‍ന്നയാളാണ് നരേന്ദ്ര മോദി. എന്നാല്‍ സ്വന്തം രാജ്യത്ത് നടന്ന ഒരു ദുരന്തത്തില്‍ മാത്രം മിണ്ടാട്ടം പോലുമില്ല.

ഇത് തന്നെ അവസ്ഥ

ഇത് തന്നെ അവസ്ഥ

മോദി പ്രധാനമന്ത്രി ആയതിന് ശേഷമാണ് രാജ്യത്ത് പശുവിന്റെ പേരിലുളള അക്രമങ്ങളും കൊലപാതകങ്ങളും വന്‍തോതില്‍ വര്‍ധിച്ചിതെന്നാണ് കണക്കുകള്‍ പറയുന്നത്. രാജ്യമെങ്ങും ഗോരക്ഷകര്‍ എന്ന പേരിലുള്ള ഗുണ്ടകള്‍ അഴിഞ്ഞാടുന്നതിനെതിരെ മോദി വാ തുറന്നത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്ത വന്ന സാഹചര്യത്തില്‍ നിവൃത്തിയില്ലാതെയായിരുന്നു.

ദുരന്തത്തിൽ അനുശോചിക്കാതെ

ദുരന്തത്തിൽ അനുശോചിക്കാതെ

ഇപ്പോഴിതാ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ നടന്ന ദുരന്തത്തില്‍ രാജ്യം മുഴുക്കേ അനുശോചിക്കുമ്പോഴും പ്രധാനമന്ത്രിക്ക് ഒരു ട്വീറ്റ് ഇടാന്‍ പോലും വയ്യ. സോഷ്യല്‍ മീഡിയയില്‍ മോദിയുടെ മൗനത്തിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

പഴയകാല ട്വീറ്റുകൾ

പഴയകാല ട്വീറ്റുകൾ

മോദിയുടെ പഴയകാല ട്വീറ്റുകളുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രമുഖര്‍ അടക്കം പ്രതികരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ നടന്ന ദുരന്തങ്ങളില്‍ നമ്മുടെ പ്രധാനമന്ത്രി അനുശോചിക്കുന്നതൊക്കെ നല്ലത് തന്നെ. പക്ഷേ ആ ശുഷ്‌കാന്തി സ്വന്തം നാട്ടിലെ കാര്യങ്ങളില്‍ എന്തേ കാണാത്തത് എന്ന ചോദ്യമാണ് ഉയരുന്നത്.

കാട്ടുതീയിൽ കണ്ണീര്

കാട്ടുതീയിൽ കണ്ണീര്

പോര്‍ച്ചുഗലില്‍ ഉണ്ടായ കാട്ടുതീ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് മോദി ട്വിറ്ററില്‍ അനുശോചനം അറിയിക്കുകയുണ്ടായി. റഷ്യയില്‍ ഉണ്ടായ വിമാന അപകടത്തിലും ഇന്ത്യന്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെ കണ്ണീര്‍ വാര്‍ത്തു.

ഇസ്താംബൂളും മ്യാൻമറും

ഇസ്താംബൂളും മ്യാൻമറും

ഇസ്താബൂളില്‍ മരിച്ചവരേയും മ്യാന്‍മറില്‍ സൈനിക വിമാനാപകടത്തില്‍ മരിച്ചവരേയും ഓര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് സമയം കിട്ടി. മ്യാന്‍മറിന് എല്ലാ വിധ സഹായവും വാഗ്ദാനവും ചെയ്തു. നല്ലത് തന്നെ. എന്നാല്‍ ഇന്ത്യയില്‍ കുഞ്ഞുങ്ങള്‍ പിടഞ്ഞ് മരിച്ചതില്‍ പ്രധാനമന്ത്രിക്ക് ഖേദമില്ലെ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഈ മൌനത്തിന് മാപ്പില്ല

ഈ മൌനത്തിന് മാപ്പില്ല

ഗോരഖ്പൂരിലെ ദുരന്തം സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട് എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നത്. കേന്ദ്രമന്ത്രിമാരെ അടക്കം ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും. എന്നാലിതൊന്നും മോദിയുടെ മൗനത്തിനുള്ള മറുപടി അല്ലെന്ന വാദമാണ് ഉയരുന്നത്.

English summary
PM Narendra Modi keeps silent in Gorakhpur tragedy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X