കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലവസരങ്ങളുടെ പെരുമഴയുമായി എന്‍എസ്എസ് ഉദ്യോഗ് '15

Google Oneindia Malayalam News

കൊച്ചി: നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ സംസ്ഥാനതലത്തില്‍ മെഗാ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. 'ഉദ്യോഗ് 2015' എന്ന് പേരിട്ടിരിക്കുന്ന ജോബ് ഫെയര്‍ ജൂണ്‍ 5, 6, 7 തിയതികളിലായി നടക്കും. എറണാകുളം നോര്‍ത്ത് പറവൂര്‍ ശ്രീ നാരായണ ഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ വെച്ചാണ് ജോബ് ഫെയര്‍. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ആഭ്യന്തര, വിദേശ അവസരങ്ങള്‍ ഉള്‍പ്പെടെ അനേകം തൊഴിലവസരങ്ങള്‍ വിവിധ മേഖലകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്. തൊഴില്‍ ദാതാക്കളും തൊഴിലന്വേഷകരും പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ രെജിസ്റ്റര്‍ ചെയ്യുകയും, നിശ്ചിത ദിവസങ്ങളില്‍ തൊഴിലന്വേഷകരുടെ താല്പര്യപ്രകാരമുള്ള അഞ്ച് ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുകയും ചെയ്യാവുന്ന വിധമാണ് ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നത്.

nsslogo

പത്താം ക്ലാസ്സ് മുതല്‍ ബിരുദ ബിരുദാനന്തരയോഗ്യതയുള്ള 18 വയസ്സുമുതല്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്കുവേണ്ടി ഐടി, എഞ്ചിനീയറീംഗ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ബാങ്കിംഗ്, പാരാമെഡിക്കല്‍, ക്ലറിക്കല്‍ ആന്‍ഡ് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിലെ ഒഴിവുകളിലേക്കാണ് പ്രമുഖ കമ്പനികള്‍ ജീവനക്കാരെ തേടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.udyogkerala.com സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ 7559895555, 9633994446 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

English summary
Udyog15 Mega Job Fair organized by National Service Scheme (Technical Cell), Directorate of Technical Education, will be held on 5th, 6th and 7th of June 2015at Sree Narayana Guru Institute of Science and Technology (SNGIST), North Paravoor, Ernakulam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X