കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയപണിമുടക്കില്‍ കേരളം സ്തംഭനാവസ്ഥയില്‍... ചരിത്രത്തിലാദ്യമായി ഐഎസ്ആര്‍ഒയും നിലച്ചു?

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരസമിതി നടത്തുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ ഏതാണ്ട് പൂര്‍ണം. അപൂര്‍വ്വം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്.

ചരിത്രത്തിലാദ്യമായി ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനം ദേശീയപണിമുടക്കില്‍ നിലച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎസ്ആര്‍ഓയിലേക്കുള്ള വാഹനങ്ങള്‍ തിരുവനന്തപുരത്ത് സമരാനുകൂലികള്‍ തടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

hartal

വലിയ അക്രമ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. എറണാകുളത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. യൂബര്‍ ടാക്‌സിക്ക് നേരേയും ആക്രമണം ഉണ്ടായി. ആലുവ എഫ്എസിടിയിലും അപ്പോളോ ടയേഴ്‌സിലും ജോലിക്കെത്തിയെ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന്‍റെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. കോണ്‍വോയ് അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണത്തില്‍ ജീവനക്കാരെ കമ്പനികള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ഒന്നും തുറന്ന് പ്രവര്‍ത്തിയ്ക്കുന്നില്ല. അധ്യാപക, സര്‍വ്വീസ് സംഘടനകളും പണിമുടക്കിനെ പിന്തുണക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സര്‍ക്കാര്‍ ഓഫീസുകളുടേയും പ്രവര്‍ത്തനം സ്തംഭിക്കും. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

English summary
Trade Union strike freezes Kerala, ISRO also affected.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X