ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചതിനെക്കുറിച്ച് അറിയില്ല, അതിരപ്പിള്ളിയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലേക്ക്

  • By: Nihara
Subscribe to Oneindia Malayalam

തൃശ്ശൂര്‍ : അതിരപ്പിള്ളി പദ്ധതിക്കെതിരെ പ്രതിഷേധവുമായി പരിസരവാസികള്‍. പദ്ധതിയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുള്ളത്. പവര്‍ഹൗസിനെക്കുറിച്ചും ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചതിനെക്കുറിച്ചും തങ്ങള്‍ക്ക് അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് കെഎസ്ഇബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് എതിര്‍പ്പുമായി പരിസരവാസികള്‍ രംഗത്തെത്തിയത്.

പ്രദേശവാസികളെ അറിയിച്ചില്ല

പ്രദേശവാസികളെ അറിയിച്ചില്ല

വാഴച്ചാലിനടുത്ത് കണ്ണങ്കുഴിയില്‍ ഒരു ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയാണ് പവര്‍ഹൗസ് സ്ഥാപിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പരിസരവാസികള്‍ക്ക് കൃത്യമായ ധാരണയില്ലെന്നാണ് ഊരുമൂപ്പത്തിയായ ഗീത പറയുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ കാര്യങ്ങള്‍ വിശദമാക്കിയത്.

ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി

ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി

ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചുവെന്ന വാര്‍ത്തകലെക്കുറിച്ച് കെഎസ്ഇഭിയിലെ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടില്ലെന്നാണ് അറിഞ്ഞതെന്നും ഗീത പറഞ്ഞു.

പ്രദേശവാസികളെ അറിയിക്കാതിരുന്നതിനെക്കുറിച്ച് മറുപടി വേണം

പ്രദേശവാസികളെ അറിയിക്കാതിരുന്നതിനെക്കുറിച്ച് മറുപടി വേണം

ഇത്രയും പ്രധാനപ്പെട്ട ഒരു പദ്ധതിയുടെ പവര്‍ ഹൗസ് സ്ഥാപിക്കുമ്പോള്‍ അക്കാര്യത്തെക്കുറിച്ച് പ്രദേശവാസികളെ അറിയിക്കാതിരുന്നതിനെക്കുറിച്ച് അധികൃതര്‍ മറുപടി നല്‍കണമെന്നും ഗീത ആവശ്യപ്പെട്ടു.

സമര പരിപാടികള്‍ തുടങ്ങും

സമര പരിപാടികള്‍ തുടങ്ങും

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതിനെതിരെയുള്ള പ്രതിഷേധ പരിപാടികള്‍ വീണ്ടും ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. പ്രദേശത്ത് ഒമ്പത് ഊരുകളാണുള്ളത്. അവരോട് ആലോചിച്ചതിന് ശേഷം സമരപരിപാടികള്‍ ആസൂത്രണം ചെയ്യും.

ആദ്യം തന്നെ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാറില്ല

ആദ്യം തന്നെ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാറില്ല

ഒരു വൈദ്യുത പദ്ധതി തുടങ്ങുമ്പോള്‍ ആദ്യം തന്നെ ആരും ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാറില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകയായ ലത പറയുന്നു. ഡാമും ടണലും സ്റ്റേഷനും നിര്‍മ്മിക്കാതെ ഇത്തരമൊരു നീക്കം അധികൃതര്‍ നടത്തുന്നതിന് പിന്നില്‍ മറ്റു നീക്കങ്ങള്‍ ഉണ്ടെന്നും അവര്‍ പറയുന്നു.

തമാശയായി കാണാനേ സാധിക്കൂ

തമാശയായി കാണാനേ സാധിക്കൂ

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേസ് നില നില്‍ക്കുന്നതിനാല്‍ കോടതിയെ അറിയിക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ തമാശയായിട്ടേ കാണാന്‍ പറ്റുള്ളൂവെന്നും അവര്‍ പറയുന്നു.

മന്ത്രി അറിഞ്ഞിട്ടുപോലുമുണ്ടാവില്ല

മന്ത്രി അറിഞ്ഞിട്ടുപോലുമുണ്ടാവില്ല

വൈദ്യുതി ബോര്‍ഡ് ഏതെങ്കിലും ഒരു പദ്ധതി ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ഇതായിരിക്കുമെന്നും അവര്‍ പറയുന്നു. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതല്ല പ്രശ്‌നം. താഴെത്തട്ടിലെ കാര്യങ്ങള്‍ മന്ത്രി അറിയണമെന്നില്ലെന്നും ലത പറയുന്നു.

Construction Has Begun For Athirappilly Project : KSEB
English summary
People protest against Athirappilly project.
Please Wait while comments are loading...