കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ കെ ശശീന്ദ്രന് പകരമാര് വരും..?? പുതിയ മന്ത്രി ഉടനില്ലെന്ന് എൻസിപി നേതൃത്വം..!

  • By അനാമിക
Google Oneindia Malayalam News

കൊച്ചി: ലൈംഗിക അപവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന് പകരം പുതിയ മന്ത്രി ഉടനുണ്ടാവില്ലെന്ന് എന്‍സിപി നേതൃത്വം. ശശീന്ദ്രന് എതിരായ ആരോപണത്തിന്റെ ശരിതെറ്റുകള്‍ വ്യക്തമായതിന് ശേഷം മാത്രമേ പുതിയ മന്ത്രിയെക്കുറിച്ച് ആലോചിക്കുകയുള്ളൂ. എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടിപി പീതാംബരന്‍ മാസ്റ്ററാണ് ഇക്കാര്യം വ്യക്തമാക്കിയത്.

saseendran

ലൈംഗിക ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ശശീന്ദ്രനെതിരെ നടപടിയുണ്ടാവും. പൊതുപ്രവര്‍ത്തകര്‍ സാമൂഹ്യമര്യാദ പാലിക്കേണ്ടവരാണ്. ഇത്തരം നടപടികള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന കാര്യം വ്യക്തമല്ല. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുള്ളതാണ് ശശീന്ദ്രന്റെ രാജിയെന്നും പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

sasi

ഈ വിഷയം എന്‍സിപി ദേശീയ പ്രസിഡണ്ട് ശരദ് പവാറുമായി സംസാരിച്ചിട്ടുണ്ട്.മന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ പാര്‍ട്ടിയോ സര്‍ക്കാരോ ശശീന്ദ്രന് മേല്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡണ്ട് ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചു. ആരോപണം ഉണ്ടായപ്പോള്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ അധികാരത്തില്‍ കടിച്ചുതൂങ്ങുകയല്ല ശശീന്ദ്രന്‍ ചെയ്തതെന്നും ഉഴവൂര്‍ വ്യക്തമാക്കി.

English summary
NCP raection on AK Saseendran's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X