ഇപി ജയരാജന് നടപടി ഭയമോ? ബന്ധു നിയമനം ചര്‍ച്ച ചെയ്യാനിരിക്കെ അവധിക്ക് അപേക്ഷിച്ചു!!!

ദില്ലിയില്‍ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ അംഗങ്ങളായ ഇപി ജയരാജനോടും പികെ ശ്രീമതിയോടും വിശദീകരണം തേടാനിരിക്കെയാണ് അവധി അപേക്ഷ നല്‍കിയിരിക്കുന്നത്.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

കണ്ണൂര്‍: ബന്ധു നിയമനം ചര്‍ച്ച ചെയ്യാനിരിക്കെ ഇപി ജയരാജന്‍ അവധിക്ക് അപേക്ഷ നല്‍കി. ഇപി ജയരാജന്‍ കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുക്കില്ല. കേന്ദ്ര കമ്മറ്റിക്ക് മുമ്പായി ചേര്‍ന്ന പോളിറ്റ് ബ്യൂറോ ബന്ധു നിയമനത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്‌തെന്നാണ് സൂചന.

ദില്ലിയില്‍ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ അംഗങ്ങളായ ഇപി ജയരാജനോടും പികെ ശ്രീമതിയോടും വിശദീകരണം തേടാനിരിക്കെയാണ് അവധി അപേക്ഷ നല്‍കിയിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച ജയരാജന്റെ നടപടി വിവാദമായിരുന്നു.

പിബി തീരുമാനിക്കും

കേന്ദ്രകമ്മിറ്റിക്ക് മുന്‍പായി നടന്ന പൊളിറ്റ് ബ്യൂറോ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയും ചെയ്‌തെന്നാണ് വിവരങ്ങള്‍. പിന്നാലെയാണ് വിശദീകരണം തേടാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്നത്. ഇതിനുശേഷം നടപടി എടുക്കണോ എന്ന് പിബി തീരുമാനിക്കും.

 

പികെ ശ്രീമതിയുടെ മകനെ നിയമിച്ചു

പാര്‍ട്ടി കേന്ദ്ര കമ്മറഅറി അംഗം പികെ ശ്രീമതി എംപിയുടെ മകന്‍ പികെ സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്.

 

പാര്‍ട്ടി അനുഭാവികളടക്കം രംഗത്തെത്തി

മന്ത്രി ഇപി ജയരാജന്റെ ഭാര്യാസഹോദരിയാണ് പിെ. ശ്രീമതി. ഇതിന് ന്യായീകരണമായി ജയരാജന്‍ നടത്തിയ പ്രതികരണവും ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. പാര്‍ട്ടി അനുഭാവികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കുകയും ചെയ്തു.

 

കോടിയേരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു

ബന്ധു നിയമന വിവാദത്തില്‍ കേന്ദ്രകമ്മിറ്റിയുടെ ആവശ്യപ്രകാരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 

English summary
Nepotism raw: EP Jayarajan do not participate CPM central CC meeting
Please Wait while comments are loading...