കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ലക്ഷങ്ങള്‍ എവിടെപ്പോയി ? എംടി രമേശിന് മറുപടിയില്ല!! ഇത്തവണ ശരിക്കും കുടുങ്ങും!!

ബിജെപിയും ആര്‍എസ്എസും സംയുക്തമായി അന്വേഷണം തുടങ്ങി

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കല്‍ കോഴ ആരോപണങ്ങളില്‍ പ്രതിസന്ധിയിലായ ബിജെപിക്ക് തിരിച്ചടിയായി മറ്റൊരു സംഭവം കൂടി. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരേയാണ് ഇത്തവണ ഗുരുതരമായ ആരോപണമുണ്ടായിട്ടുള്ളത്. നേരത്തേ മെഡിക്കല്‍ കോഴ അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും രമേശിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച നടന്ന ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഇതു ചര്‍ച്ചയാവുകയും ചെയ്തു. തനിക്കെതിരേ ഉന്നത ഗൂഡാലോചനയാണ് നടക്കുന്നതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും രമേശ് അന്ന് ആവശ്യപ്പെട്ടിരുന്നു.

അയാളെ പിടിച്ചാല്‍ ദിലീപിന്റെ 'ആപ്പീസ് പൂട്ടും'!! ശിക്ഷയുറപ്പ്!! പോലീസ് തേടുന്ന ആ തുറുപ്പുചീട്ട്...അയാളെ പിടിച്ചാല്‍ ദിലീപിന്റെ 'ആപ്പീസ് പൂട്ടും'!! ശിക്ഷയുറപ്പ്!! പോലീസ് തേടുന്ന ആ തുറുപ്പുചീട്ട്...

പുതിയ ആരോപണം

പുതിയ ആരോപണം

തിരഞ്ഞെടുപ്പിനു അനുവദിച്ച പണത്തിന്റെ കണക്ക് ഹാജരാക്കിയില്ലെന്നതാണ് രമേശിനെതിരായ പുതിയ ആരോപണം. 35ലക്ഷം രൂപ ചെലവഴിച്ചതിന്‍െ കണക്കുകളാണ് നല്‍കുന്നതില്‍ പരാജയപ്പെട്ടത്.

പണം നല്‍കിയത്

പണം നല്‍കിയത്

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ മല്‍സരിച്ചപ്പോഴുള്ള കണക്കാണ് ഹാജരാക്കാത്തത്. 87 ലക്ഷം രൂപ കേന്ദ്ര നേതൃത്വം തിരഞ്ഞടുപ്പ് ചെലവിലേക്കായി അനുവദിച്ചിരുന്നു. ഇതില്‍ 35 ലക്ഷം രൂപ ചെലവഴിച്ചതിന്റെ രേഖളാണ് ഇല്ലാത്തത്.

അന്വേഷണസമിതിയെ നിയോഗിച്ചു

അന്വേഷണസമിതിയെ നിയോഗിച്ചു

ഈ സംഭവത്തെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ജില്ലാ പ്രസിഡന്റായിരുന്ന ടി ആര്‍ അജിത് കുമാറിനെ അന്വേഷണ സമിതി വിളിച്ചുവരുത്തുമെന്നാണ് വിവരം.

പണം തിരികെ നല്‍കാമെന്ന്

പണം തിരികെ നല്‍കാമെന്ന്

കാണാതായ പണത്തെ കുറിച്ച് പാര്‍ട്ടി അന്വേഷണം തുടങ്ങിയതിനു പിറകെ ഈ പണം തിരികെ നല്‍കാമെന്ന് അറിയിച്ചതായി മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംയുക്ത അന്വേഷണം

സംയുക്ത അന്വേഷണം

ബിജെപിയും ആര്‍എസ്എസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ നീക്കമെന്നാണ് സൂചന.

രമേശ് പൊട്ടിക്കരഞ്ഞു

രമേശ് പൊട്ടിക്കരഞ്ഞു

നേരത്തേ മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തന്റെ പേര് വന്നതിനെ തുടര്‍ന്ന് കോര്‍ കമ്മിറ്റി യോഗത്തില്‍ രമേശ് പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

 തേജോവധം ചെയ്യുന്നുവെന്ന്

തേജോവധം ചെയ്യുന്നുവെന്ന്

തന്നെ മനപ്പൂര്‍വ്വം തേജോവധം ചെയ്യാനാണ് ചിലരുടെ ശ്രമമെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് കോര്‍ കമ്മിറ്റി യോഗത്തില്‍ വികാരധീനനായത്.

English summary
BJP general secretary MT Ramesh in new controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X