കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യക്ഷനാവും? പട്ടികയില്‍ നാല് പേര്‍; അന്തിമ തീരുമാനം ഉടന്‍

പൊതുജനങ്ങള്‍ക്ക് സ്വീകാര്യനും ജനപ്രീതിയുമുള്ള വ്യക്തി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. അതാണ് ഉമ്മന്‍ ചാണ്ടിക്ക് സാധ്യത കല്‍പ്പിക്കുന്നത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ദില്ലി: പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്ന നടപടികള്‍ അതിവേഗം മുന്നോട്ടുപോവുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വിഷയം ചര്‍ച്ച ചെയ്തു. അധ്യക്ഷനാവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരുടെ പട്ടിക അദ്ദേഹം രാഹുലിന് കൈമാറി.

മുകുള്‍ വാസ്‌നിക് കൈമാറിയ പട്ടികയില്‍ നാല് പേരുണ്ടെന്നാണ് വിവരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി ഉപാധ്യക്ഷന്‍ വിഡി സതീഷന്‍, എംപിമാരായ കെവി തോമസ്, കെസി വേണുഗോപാല്‍ എന്നിവരുടെ പേരാണുള്ളതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്റെ പേരും പരിഗണനയിലുണ്ട്.

ഉമ്മന്‍ ചാണ്ടി അധ്യക്ഷന്‍

ഉമ്മന്‍ ചാണ്ടി അധ്യക്ഷ സ്ഥാനത്തെത്തുമെന്നാണ് നേതാക്കളില്‍ നിന്നു ലഭ്യമാവുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിട്ടില്ല. കെപിസിസി അധ്യക്ഷനാവാനില്ലെന്ന നിലപാടിലാണ് അദ്ദേഹം.

ആന്റണിയുമായി ചര്‍ച്ച ചെയ്യും

പൊതുജനങ്ങള്‍ക്ക് സ്വീകാര്യനും ജനപ്രീതിയുമുള്ള വ്യക്തി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. അതാണ് ഉമ്മന്‍ ചാണ്ടിക്ക് സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണിയുമായി ചര്‍ച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

വയലാര്‍ രവി പറഞ്ഞത്

ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യക്ഷനാവാന്‍ യോഗ്യതയുള്ള വ്യക്തിത്വമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രണ്ടാഴ്ച മുമ്പാണ് കെപിസിസി അധ്യക്ഷ പദവി വിഎം സുധീരന്‍ രാജിവച്ചത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എംഎം ഹസന്‍ ആവില്ലേ?

കെപിസിസി വൈസ് പ്രസിഡന്റുമാരില്‍ മുതിര്‍ന്ന അംഗം എംഎം ഹസനാണ്. അദ്ദേഹത്തെ താല്‍ക്കാലികമായി ചുമതലയേല്‍പ്പിക്കണമെന്ന് നേതാക്കള്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേതൃ സ്ഥാനം ഏറ്റെടുക്കുമെന്ന് ഹസന്‍ നേരത്തെ വ്യക്തമാക്കിയതാണ്.

കെവി തോമസിനും സാധ്യത

കേന്ദ്ര നേതാക്കള്‍ക്ക് മതിപ്പുള്ള നേതാവാണ് കെവി തോമസ് എംപി. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ അദ്ദേഹത്തിന്റെ പേരുമുണ്ട്. ഉമ്മന്‍ ചാണ്ടി തയ്യാറായില്ലെങ്കില്‍ കെവി തോമസിനെ പരിഗണിച്ചേക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം.

നാഥനില്ലാ കോണ്‍ഗ്രസ്

പാര്‍ട്ടി കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടമാണിത്. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആക്ഷേപമുണ്ട്. സിപിഎമ്മിന്റെ ഭരണ പോരായ്മകള്‍ തുറന്നുകാട്ടാന്‍ കഴിയുന്നില്ലെന്നും നേതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സിആര്‍ മഹേഷ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

English summary
New KPCC President talk continue, Mukul vasnik handed over list of four people to Rahul Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X