കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം രജിസ്റ്റർ ചെയ്യാൻ എളുപ്പം, വരനും വധുവും ഒന്നിച്ചെത്തണമെന്നില്ല, സാക്ഷികൾ വേണ്ട !!!

ദമ്പതിമാരുടെ വയസ്സ് തെളിയിയ്ക്കുന്ന രേഖകള്‍ ഹാജരാക്കണം.

  • By മരിയ
Google Oneindia Malayalam News

കൊല്ലം: സംസ്ഥാനത്തെ വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഏകീകരിച്ചുകൊണ്ട് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. പഞ്ചായത്ത് ഡയറക്ടറാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിയ്ക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭ്യമായ ഫോറം നമ്പര്‍ ഒന്നിലാണ് രജിസ്‌ട്രേഷന് ഉള്ള അപേക്ഷ നല്‍കേണ്ടത്.

15 ദിവസത്തിന് അകം

ഹിന്ദു വിവാഹ നിയമപ്രകാരം 15 ദിവസത്തിനകം തദ്ദേശ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കണം, 30 ദിവസത്തിന് ശേഷം ലഭിയ്ക്കുന്ന അപേക്ഷകള്‍ ജില്ലാ രജിസ്ട്രാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെയേ രജിസ്ട്രര്‍ ചെയ്യൂ.

സാക്ഷികള്‍ വേണ്ട

പൊതുവിവാഹ രജിസ്‌ട്രേഷന് ഭാര്യ ഭര്‍ത്താക്കന്മാര്‍ രജിസ്ട്രാര്‍ മുമ്പാകെ നേരിട്ടെത്തണം, രണ്ടുപേരും ഒരേ സമയം എത്തണമെന്നില്ല, സാക്ഷികളുടേയും ആവശ്യം ഇല്ല.

രേഖകള്‍

ദമ്പതിമാരുടെ വയസ്സ് തെളിയിയ്ക്കുന്ന രേഖകള്‍ ഹാജരാക്കണം. ആദ്യ വിവാഹമല്ലെങ്കില്‍ ബന്ധം വേര്‍പിരിഞ്ഞതിന്റെയോ, പങ്കാളി മരിച്ചതിന്റെയോ രേഖകള്‍ ഹാജരാക്കണം. പങ്കാളി പ്രവാസി എങ്കില്‍ വിദേശത്തെ മേല്‍വിലാസവും സെക്യൂരിറ്റി നമ്പറും ഫോറത്തില്‍ രേഖപ്പെടുത്തണം. പാസ്‌പോര്‍ട്ടിന്റെ കോപ്പിയും സമര്‍പ്പിയ്ക്കണം.

ഓണ്‍ലൈനായി

വിവാഹ രജിസ്‌ട്രേഷന് ഉള്ള അപേക്ഷ കഴിവതും ഓണ്‍ലൈനായി നല്‍കണം. പകര്‍പ്പില്‍ ദമ്പതികളും സാക്ഷികളും ഒപ്പിട്ട് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ ഹാജരാക്കണം.

മതാചാരപ്രകാരമാണെങ്കില്‍


മതാചാരപ്രകാരമുള്ള വിവാഹങ്ങളാണെങ്കില്‍ മതസ്ഥാപനത്തിലെ അധികാരിയുടെ സാക്ഷ്യപത്രമോ, എംപി അല്ലെങ്കില്‍ എംഎല്‍എ, വാര്‍ഡ് മെമ്പര്‍ നല്‍കുന്ന സത്യപ്രസ്താവനയോ ഹാജരാക്കണം.

 പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹം

പ്രായപൂര്‍ത്തി ആകാതെ നടന്ന വിവാഹങ്ങലില്‍ കക്ഷികള്‍ക്ക് പ്രായപൂര്‍ത്തിയായി രണട് വര്‍ഷത്തിനകം രജിസ്ട്രര്‍ ചെയ്യാം. അഞ്ച് വര്‍ഷത്തിന് ശേഷം നടത്തുന്ന രജിസ്‌ട്രേഷനുകള്‍ക്ക് 250 രൂപയാണ് പിഴ. www.cr.lsgkerala.gov.in എന്ന സൈറ്റില്‍ വിവാഹ സര്‍്ട്ടിഫിക്കറ്റ് ലഭിയ്ക്കും. ബാര്‍കോഡുഡുകൂടിയ ഈ സര്‍ട്ടിഫിക്കറ്റ് എല്ലാ ആവശ്യങ്ങല്‍ക്കും ഔദ്യോഗിക രേഖയായി ലഭിയ്ക്കും.

കൂടുതൽ വാർത്തകൾക്ക്...

പിറന്നാളിന് മോഹന്‍ലാല്‍ ചിത്രം ആന്ധ്രയില്‍ റീറിലീസ്, പിന്നില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ആരാധകർ!!!

ഇത്രെയൊക്കെ ആയിട്ടും ജയറാം പഠിച്ചില്ലേ??? കൊട്ടിഘോഷിച്ചെത്തിയ അച്ചായന്‍സ് ആദ്യ ദിനം നേടിയത്!!!

English summary
New norms for marriage registration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X