കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജിലന്‍സ് 'കസേര' ഒഴിഞ്ഞു കിടക്കുന്നു...പകരമാര് ? രണ്ടു പേര്‍ പരിഗണനയില്‍

ബെഹ്റ ഡിജിപി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനാലാണ് വിജിലന്‍സില്‍ ഒഴിവ് വന്നത്

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: വിജിലന്‍സ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ വീണ്ടും സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കവെ പകരം ഈ കസേരയില്‍ ആരെത്തുമെന്നതാണ് ചോദ്യം. നിലവിലെ ഡിജിപിയായ ടിപി സെന്‍കുമാര്‍ ജൂണ്‍ 30നു വിരമിക്കാനിരിക്കെ പകരക്കാരനായി ബെഹ്‌റ തിരിച്ചെത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചിരുന്നു. വിജിലന്‍സിന്റെ തലപ്പത്ത് ആരെ നിയമിക്കുമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

അമ്മയുടെ നിര്‍ണായക യോഗം ഇന്ന്...എന്തും സംഭവിക്കാം!! ദിലീപെത്തും, മഞ്ജുവില്ല!!അമ്മയുടെ നിര്‍ണായക യോഗം ഇന്ന്...എന്തും സംഭവിക്കാം!! ദിലീപെത്തും, മഞ്ജുവില്ല!!

1

രണ്ടു പേരെയാണ് നിലവില്‍ വിജിലന്‍സ് മേധാവി സ്ഥാനത്തേക്കു സര്‍ക്കാര്‍ പരിഗണിക്കാന്‍ സാധ്യത. മോഡണൈസേഷന്‍ വിഭാഗം എഡിജിപി എന്‍ സി അസ്താന, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് എന്നിവരാണ് പരിഗണനയിലുള്ളതെന്നാണ് സൂചന. എന്നാല്‍ സിപിഎമ്മിലെ തന്നെ ഒരു വിഭാഗം എ ഹേമചന്ദ്രനെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബെഹ്‌റയ്ക്ക് ഡിജിപി സ്ഥാനം തിരിച്ചുനല്‍കിയ സാഹചര്യത്തില്‍ വിജിലന്‍സ് സ്ഥാനം തനിക്കു നല്‍കണമെന്നു ജേക്കബ് തോമസ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചെന്നാണ് സൂചന. ബുധനാഴ്ച രാത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

2

സെന്‍കുമാര്‍ വിരമിച്ചാല്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദോഗസ്ഥനാണ് ജേക്കബ് തോമസ്. അവധി കഴിഞ്ഞ് അടുത്തിടെ സര്‍വീസില്‍ തിരിച്ചെത്തിയ അദ്ദേഹം ഇപ്പോള്‍ ഐഎംജി ഡയറക്ടറായി ജോലി ചെയ്യുകയാണ്. ബെഹ്‌റയും ജേക്കബ് തോമസും കഴിഞ്ഞാല്‍ സംസ്ഥാനത്തു ഡിജിപി പദവിയിലുള്ള ഏക ഐപിഎസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്.

English summary
New Vigilence chief: Two in list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X