കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍കുട്ടികള്‍ക്കൊപ്പം കറങ്ങി നടന്നാല്‍ കര്‍ശന നടപടി; ഇത് എന്‍ഐടി ഹോസ്റ്റല്‍ വാര്‍ഡന്‍ ഡാ

ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ നടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കോഴിക്കോട് എന്‍ ഐടിയിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ ഇറക്കിയ സര്‍ക്കുലര്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

Google Oneindia Malayalam News

കോഴിക്കോട്: ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ നടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കോഴിക്കോട് എന്‍ ഐടിയിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ ഇറക്കിയ സര്‍ക്കുലര്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ആണ്‍കുട്ടികളുമായി സൗഹൃദം പോലും പാടില്ലെന്ന് ശഠിക്കുന്ന സ്ഥാപന മേധാവികള്‍ ഇപ്പോഴും സമൂഹത്തിലുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവമാണിത്. ലിംഗ വിവേചനത്തിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തുന്ന വാര്‍ഡന്‍റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

റെസിഡന്‍ഷ്യല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസിനുള്ളില്‍ ആണ്‍കുട്ടികളോടൊപ്പം നടക്കാന്‍ പാടില്ലെന്നു കാണിച്ച് വനിതാ ഹോസ്റ്റലിലെ നോട്ടീസ് ബോര്‍ഡിലാണ് സര്‍ക്കുലര്‍ പതിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വിഷയം പുറം ലോകമറിഞ്ഞത്. സംഭവം വിവാദമായതോടെ വാര്‍ഡന്‍ ഉത്തരവ് പിന്‍വലിച്ചു. എന്നാല്‍ പരിഷ്‌കാരത്തില്‍ മാറ്റമില്ലെന്ന നിലപാടിലാണ് വാര്‍ഡന്‍

സര്‍ക്കുലര്‍

സര്‍ക്കുലര്‍

വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ റസിഡന്‍ഷ്യല്‍ ക്യാംപസില്‍ ആണ്‍കുട്ടികളുമൊത്ത് നടക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ധാരാളം പരാതികള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ക്യാംപസിനുള്ളില്‍ ഏതെങ്കിലും പെണ്‍കുട്ടിയെ ആണ്‍കുട്ടിയോടൊപ്പം കണ്ടാല്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള കര്‍ശനമായ ശിക്ഷകള്‍ക്ക് വിധേയമാക്കുന്നതാണ്.

 വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍

എന്‍ ഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കുന്നതില്‍ എന്ത് തെറ്റാണെന്നാണ് ഇവര്‍ ചോദിക്കുന്നത്.

 പ്രതികരണം

പ്രതികരണം

വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ബഹളമുണ്ടാക്കി നടക്കുന്നത് ഹോസ്റ്റലിന് സമീപം താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെത്തുടര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഇത് സംബന്ധിച്ച് നിരവധി പരാതി ലഭിച്ചിട്ടുണ്ടെന്നും വാര്‍ഡന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

കലക്ടര്‍ ബ്രോ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇതുമായി ബന്ധപ്പെട്ട പ്രതികരണം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഹോസ്റ്റല്‍ വാര്‍ഡന്റെ നടപടി ദയനീയമാണെന്ന് കലക്ടര്‍ പറഞ്ഞു.

English summary
A new circular issued by the National Institute of Technology, Calicut administration threatens girls living in campus hostels of suspension and expulsion if "found roaming with boy students inside the residential campus".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X