സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശം പാലിച്ചില്ല; മാവോയിസ്റ്റ് വേട്ടയില്‍ കുടുങ്ങി പോലീസ്

മഹാരാഷ്ട്ര സര്‍ക്കാരും പിയുസിഎല്‍ എന്ന മനുഷ്യാവകാശ സംഘടനയും തമ്മിലുള്ള നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത്

  • Published:
  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയില്‍ കുടുങ്ങി കേരള പോലീസ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മഖ്യമന്ത്രി ഇതക്കാര്യത്തില്‍ മറുപടി പറയാത്തത് പോലീസിനെ വിഷമത്തിലാക്കുന്നത്. അതേസമയം സുപ്രീംകോടതിയുടെ പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതെന്ന ആരോപണവും ശക്തമാകുന്നുണ്ട്.

മഹാരാഷ്ട്ര സര്‍ക്കാരും പിയുസിഎല്‍ എന്ന മനുഷ്യാവകാശ സംഘടനയും തമ്മിലുള്ള നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത്. മലബാര്‍ മേഖലയില്‍ ഖനന മാഫിയയ്‌ക്കെതിരായ ബഹുജനസമരം ശക്തമാവുന്ന സാഹചര്യത്തില്‍ ഇത്തരം സമരങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതാ...

രഹസ്യ വിവരം

സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ച് രഹസ്യവിവരം കിട്ടിയാല്‍ അക്കാര്യം പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം.

 

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം

പോലീസ് ഏറ്റുമുട്ടലില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്ത് കോടതിയില്‍ എത്തിക്കണം. സംഭവസ്ഥലം വീഡിയോയില്‍ പകര്‍ത്തണം.

 

മൃതദേഹ പരിശോധന

മൃതദേഹപരിശോധനയ്ക്ക് ജില്ലാ ആശുപത്രി മേധാവി ഉള്‍പ്പെടെ രണ്ട് ഡോക്ടര്‍മാര്‍ വേണം. മൃതദേഹപരിശോധനയുടെയും വീഡിയോ പകര്‍ത്തണം.

 

ഉടന്‍ കേസെടുക്കണം

ഉദ്യോഗസ്ഥന്‍ കുറ്റക്കാരനായാല്‍ ഉടന്‍ കേസെടുക്കണം.ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കണം.

 

അന്വേഷണ സംഘം

കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കണം. പോലീസ് നടപടിയില്‍ പങ്കെടുത്ത ഒരു പോലീസുകാരനും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടരുത്.

 

English summary
Nilambur maoist murder; Police in trouble
Please Wait while comments are loading...