കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂര്‍-നഞ്ചന്‍കോട് പാതയില്ല? വയനാട്ടില്‍ ഹര്‍ത്താല്‍,വാഹനങ്ങള്‍ തടയുന്നു

നിലമ്പൂര്‍-നഞ്ചന്‍കോട് പാത ഉപേക്ഷിച്ച്, തലശേരി-മൈസൂര്‍ പാത നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെയാണ് ഹര്‍ത്താല്‍.

Google Oneindia Malayalam News

കല്‍പ്പറ്റ: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ, യുഡിഎഫ് വയനാട്ടില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ദേശീയപാതയിലടക്കം വാഹന ഗതാഗതം തടസപ്പെട്ടു.

കല്‍പ്പറ്റയില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. അതേസമയം, കോഴിക്കോട് നിന്നുള്ള ചില ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ കടത്തിവിടുന്നുണ്ട്. കര്‍ണ്ണാടകയില്‍ നിന്നുള്ള ചരക്ക് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. വയനാട്ടുകാരുടെ ചിരകാലഭിലാഷമായിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് പാത ഉപേക്ഷിച്ച്, തലശേരി-മൈസൂര്‍ പാത നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെയാണ് ഹര്‍ത്താല്‍.

ഏറെ നാളത്തെ സ്വപ്‌നം...

ഏറെ നാളത്തെ സ്വപ്‌നം...

വയനാട്ടിലൂടെയുള്ള നിലമ്പൂര്‍-നഞ്ചന്‍കോട് പാത ഉപേക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. വയനാട്ടുകാരുടെ റെയില്‍വേ സ്വപ്‌നങ്ങളെ തകര്‍ത്തെറിയുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തുന്നത്.

കൊച്ചി-ബെംഗളൂരു ദൂരം കുറയും..

കൊച്ചി-ബെംഗളൂരു ദൂരം കുറയും..

നിലമ്പൂര്‍-നഞ്ചന്‍കോട് പാത യാഥാര്‍ത്ഥ്യമായാല്‍ കൊച്ചി-ബെംഗളൂരു യാത്ര എളുപ്പമാകും. നിലവില്‍ നിലമ്പൂര്‍ വരെയും, നഞ്ചന്‍കോട് വരെയും റെയില്‍പാതയുണ്ട്. താനൂര്‍-ഗുരുവായൂര്‍ റെയില്‍പാതയ്ക്ക് സംഭവിച്ചതാണ് ഇപ്പോള്‍ നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ കാര്യത്തിലുമുണ്ടായിരിക്കുന്നത്.

പിന്നില്‍ കണ്ണൂര്‍ ലോബി?

പിന്നില്‍ കണ്ണൂര്‍ ലോബി?

നിലമ്പൂര്‍-നഞ്ചന്‍കോട് പാത ഉപേക്ഷിച്ച് തലശേരി-മൈസൂര്‍ പാത നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാരിനും താല്‍പ്പര്യം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തലശേരി-മൈസൂര്‍ പാതയോടെയാണ് താല്‍പ്പര്യമെന്നും പറയുന്നുണ്ട്.

പണം നല്‍കുന്നില്ല...

പണം നല്‍കുന്നില്ല...

നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഡിഎംആര്‍സി പിന്മാറിയിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും പണം ലഭിക്കാത്തതിനാലാണ് പിന്മാറുന്നതെന്നാണ് ഡിഎംആര്‍സി അറിയിച്ചത്. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ഡിഎംആര്‍സിയുടെ ആരോപണം.

അമ്പത് ലക്ഷം രൂപ...

അമ്പത് ലക്ഷം രൂപ...

അതേസമയം, തലശേരി-മൈസൂര്‍ പാതയുടെ സാധ്യത പഠനത്തിനായി സര്‍ക്കാര്‍ അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഐമാക്‌സ് എന്ന കമ്പനി ഈ പാതയുടെ സാറ്റലൈറ്റ് സര്‍വ്വേയും പൂര്‍ത്തിയാക്കി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രത്യേക താല്‍പ്പര്യ പ്രകാരം ശരവേഗത്തിലാണ് തലശേരി പാതയുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നത്.

മലപ്പുറത്തിനും വയനാട്ടിനും തിരിച്ചടി...

മലപ്പുറത്തിനും വയനാട്ടിനും തിരിച്ചടി...

പണം നല്‍കിയാല്‍ അഞ്ചു വര്‍ഷം കൊണ്ട് നിലമ്പൂര്‍-നഞ്ചന്‍കോട് പാത പൂര്‍ത്തികരിക്കാമെന്ന് ഡിഎംആര്‍സിയും ഇ ശ്രീധരനും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് വയനാട്ടിലും കോഴിക്കോടും തുറന്ന ഓഫീസുകള്‍ അടച്ചുപൂട്ടുമെന്നാണ് ഡിഎംആര്‍സി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. മലപ്പുറത്തിന്റെയും വയനാട്ടിന്റെയും റെയില്‍വേ സ്വപ്‌നങ്ങളുടെ ചിറകരിഞ്ഞാണ് ഇപ്പോള്‍ തലശേരി-മൈസൂര്‍ പാതയ്ക്കായി സര്‍ക്കാര്‍ ഉത്സാഹിക്കുന്നത്.

വ്യാപക പ്രതിഷേധം...

വ്യാപക പ്രതിഷേധം...

നിലമ്പൂര്‍-നഞ്ചന്‍കോട് പാത ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫും എന്‍ഡിഎയും വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മെയ് 18ന് രാവിലെ ആറ് മുതല്‍ വൈകീട്ട് അറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനെ തുടര്‍ന്ന് ജില്ലയിലെ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. വാഹനഗതാഗതവും തടസപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

ദക്ഷിണേന്ത്യയില്‍ ബിജെപി ചുവടുറപ്പിക്കുന്നു; ഒരു പാര്‍ട്ടി മുഴുവന്‍ ബിജെപിയിലേക്ക്, മുസ്ലിം എംപിയും!കൂടുതല്‍ വായിക്കൂ...

മദ്രസ പഠനം നിര്‍ത്തേണ്ടി വരും?സ്കൂള്‍ സമയം ഇനി ഒമ്പതു മുതല്‍ മൂന്ന് വരെ!! സര്‍ക്കാര്‍ തീരുമാനിക്കും!കൂടുതല്‍ വായിക്കൂ...

English summary
nilambur nanjangud railway line, harthal in wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X