കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിയ്ക്കലും വിളക്ക് കൊളുത്തില്ലെന്ന് അബ്ദുറബ്ബ്... മമ്മൂട്ടി എന്ത് പറയും?

Google Oneindia Malayalam News

കോഴിക്കോട്: നിലവിളക്ക് വിവാദം മുസ്ലീം ലീഗില്‍ വലിയ ചേരിതിരിവാണ് ഉണ്ടാക്കിയത്. ഒടുവില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന തിട്ടൂരം പോലും ഇറക്കേണ്ടി വന്നു നേതാക്കള്‍ക്ക്.

എന്നാല്‍ വിളക്ക് വിവാദത്തിന് തുടക്കം കുറിച്ച വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് അത്രപെട്ടെന്നൊന്നും നിശബ്ദനാവില്ല. കാരണം അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണിപ്പോള്‍.

ഒരു ചടങ്ങിലും ഒരിയ്ക്കലും നിലവളക്ക് കൊളുത്തില്ലെന്നാണ് അബ്ദുറബ്ബ് ആവര്‍ത്തിയ്ക്കുന്നത്.

മമ്മൂട്ടി തുടങ്ങിയ പുകില്

മമ്മൂട്ടി തുടങ്ങിയ പുകില്

മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് ഈ പുകിലെല്ലാം തുടങ്ങിവച്ചത്. വായനാദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ വിളക്ക് കത്തിയ്ക്കാന്‍ വിസമ്മതിച്ച അബ്ദുറബ്ബിനെ മമ്മൂട്ടി വിമര്‍ശിയ്ക്കുകയായിരുന്നു.

 തീരുമാനത്തില്‍ ഉറച്ച്

തീരുമാനത്തില്‍ ഉറച്ച്

തന്റെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാവില്ല. ഇനിയും ഒരു ചടങ്ങിലും വിളക്ക് കൊളുത്തില്ലെന്നാണ് റബ്ബ് പറയുന്നത്.

പാരമ്പര്യം അതത്രെ

പാരമ്പര്യം അതത്രെ

മുസ്ലീം ലീഗ് നേതാക്കളായ സിഎച്ച് മുഹമ്മദ് കോയയും ഇസഹാക്ക് കുരുക്കളും ഒന്നും ഒരു പൊതു പരിപാടിയിലും നിലവിളക്ക് കൊളുത്തിയിട്ടി. ആ പാരമ്പര്യമാണ് താന്‍ പിന്തുടരുന്നതെന്നാണ് മന്ത്രിയുടെ വാദം.

ഒറ്റപ്പെട്ടിട്ടില്ല

ഒറ്റപ്പെട്ടിട്ടില്ല

നിലവിളക്ക് വിവാദത്തിന്റെ പേരില്‍ താന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിട്ടില്ലെന്നും മന്ത്രി പറയുന്നു.

അപ്പോള്‍ പിന്നെ മുനീറും ഷാജിയും

അപ്പോള്‍ പിന്നെ മുനീറും ഷാജിയും

നിലവിളക്ക് വിവാദത്തില്‍ ഔദ്യോഗിക നിലപാടില്‍ നിന്ന് വ്യത്യസ്തമായ നിലപാടെടുത്ത ആളുകളാണ് എംകെ മനീറും കെഎം ഷാജിയും. നിലവിളക്ക് കൊളുത്തുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് ഷാജിയുടെ വാദം.

പാര്‍ട്ടി തീരുമാനമുണ്ടോ

പാര്‍ട്ടി തീരുമാനമുണ്ടോ

നിലവിളക്ക് കൊളുത്താന്‍ പാടില്ലെന്ന് മുസ്ലീം ലീഗിന് തീരുമാനമൊന്നും ഇല്ലെന്നും വിവാദസമയത്ത് എംകെ മുനീര്‍ പറഞ്ഞിരുന്നു.

English summary
Nilavilakku Controversy: Abdurabb still on the same stand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X