കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

162 ദിവസം 'നിന്ന്' പോരാടി ഒടുവില്‍ നില്‍പ് സമരം വിജയിച്ചു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിയ്ക്കുന്നത് വരെ അവര്‍ക്ക് വിശ്രമമില്ലായിരുന്നു, അവര്‍ നില്‍ക്കുകയായിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 162 ദിവസമായി ആദിവാസികള്‍ നടത്തി വന്ന നില്‍പ്പ് സമരത്തിനാണ് അവസാനമായത്. സമരക്കാര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ആദിവാസികള്‍ക്ക് 7693 ഹെക്ടര്‍ വനഭൂമി പതിച്ചു നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

ആദിവാസി ഊര് ഭ്രൂമി പട്ടിക വര്‍ഗമേഖലയില്‍ ഉള്‍പ്പെടുത്തി പെസ നിയമം നടപ്പാക്കാനും ധാരണയായി. രാത്രിയോടെയാണ് സമരം ഒത്തു തീര്‍പ്പില്‍ എത്തിയത്. തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ നില്‍പ്പ് സമരവേദിയിലും സന്തോഷപ്രകടനാമായിരുന്നു. കൂടുതുതല്‍ വിശേഷങ്ങളിലേയ്ക്കും ചിത്രങ്ങളിലേയ്ക്കും

ഒത്തുതീര്‍പ്പ്

ഒത്തുതീര്‍പ്പ്

സംസ്ഥാനത്ത് കഴിഞ്ഞ 162 ദിവസമായി ആദിവാസികള്‍ നടത്തി വന്ന നില്‍പ്പ് സമരം ഒത്തുതീര്‍പ്പിലെത്തി. സമരക്കാരുടെ എല്ല ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു.

ആഹ്‌ളാദ പ്രകടനം

ആഹ്‌ളാദ പ്രകടനം

നില്‍പ്പ് സമരം ഒത്തു തീര്‍പ്പിലെത്തിയതോടെ നേതാക്കളായ സികെ ജാനുവിനെയും ഗീതാനന്ദനെയും എടുത്തുയര്‍ത്തി ആഹഌദിയ്ക്കുന്ന പ്രവര്‍ത്തകര്‍

ആവശ്യങ്ങള്‍ അംഗീകരിയ്ക്കപ്പെട്ടു

ആവശ്യങ്ങള്‍ അംഗീകരിയ്ക്കപ്പെട്ടു

ആദിവാസികള്‍ക്ക് 7693 ഹെക്ടര്‍ വനഭൂമി പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. പെസനിയമം നടപ്പാക്കും. ആദിവാസി ഉൗര് പട്ടിക വര്‍ഗ മേഖലയാക്കും. 100 ശതമാനം ആദിവാസികള്‍ മാത്രമുള്ള ഇടമലക്കുടി, ആറളം എന്നിവ ആദ്യഘട്ടത്തില്‍ ഇതിന്റെ പരിധിയില്‍ കൊണ്ടുവരും. ഇതുവഴി ഊരുകൂട്ടങ്ങള്‍ അറിയാതെ ഭൂമിയുടെ ക്രയവിക്രയം നടത്താനാകില്ല. മാത്രമല്ല ഇന്ത്യയില്‍ ആദ്യമായി പെസ നിയമം നടപ്പിലാക്കിയ സംസ്ഥാനമായി കേരളം മാറും

മുത്തങ്ങയിലെ കുടുംബങ്ങള്‍ക്ക്

മുത്തങ്ങയിലെ കുടുംബങ്ങള്‍ക്ക്

മുത്തങ്ങയില്‍ നിന്ന് കുടിയിറക്കപ്പെട്ട 446 കുടുംബങ്ങള്‍ക്ക് ഓരോ എക്കര്‍ ഭൂമിയും വീട് നിര്‍മ്മിയ്ക്കാന്‍ രണ്ടര ലക്ഷം രൂപയും വീതം നല്‍കും. ഇവര്‍ക്കെതിരായ കേസുകളും പിന്‍വലിയ്ക്കും. മുത്തങ്ങ സമരകാലത്ത് ജയിലില്‍ പോയ കുട്ടികള്‍ക്ക് ഓരോ ലക്ഷം രൂപവീതം നല്‍കും. ആറളം ഫാമിലെ പൈനാപ്പിള്‍ കൃഷി നിരോധിയ്ക്കും. അട്ടപ്പാടിയില്‍ കാര്‍ഷിക പാക്കേജ്, വേടര്‍ സമുദാത്തിന് പ്രത്യേക പാക്കേജ് എന്നിവയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.

ചരിത്രവിജയമെന്ന് സമരക്കാര്‍

ചരിത്രവിജയമെന്ന് സമരക്കാര്‍

നില്‍പ് സമരം ചരിത്രപരമായ വിജയമെന്ന് സമരസമിതി വ്യക്തമാക്കി. സമരം അവസാനിപ്പിയ്ക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 18 വ്യാഴാഴ്ച നടത്തും.

English summary
'Nilpu Samaram' by tribals in Kerala all set to end, government decides to approve their demands.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X