കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടത് ഈ ഡിജിപിയല്ല, പിന്നെയാര്?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതി വിവാൈദ വ്യവസായി നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടത് പോലീസ് മേധാവി കെഎസ് ബാലസുബ്രഹ്മണ്യം ആണെന്നായിരുന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇത് സംബന്ധിച്ച പരാതിയും തെളിവുകളും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൈമാറുകയും ചെയ്തു.

എന്നാല്‍ ഇപ്പോഴത്തെ ഡിജിപി ബാലസുബ്രഹ്മണ്യം കേസില്‍ ഇടപെട്ടത് വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇല്ലെന്നാണ് റിപ്പര്‍ട്ട്. മുന്‍ ഡിജിപി എംഎന്‍ കൃഷ്ണ മൂര്‍ത്തിയുടെ ഫോണ്‍ സംഭാഷണമാണ് പിസി ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് നല്‍കിയ സീഡിയില്‍ ഉള്ളതെന്നാണ് വാര്‍ത്ത.

Nizam

നിസാമുമായി രഹസ്യ ചര്‍ച്ച നടത്തിയതിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട തൃശൂര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബുമായി മുന്‍ ഡിജിപി ഫോണില്‍ സംസാരിക്കുന്നതാണ് സിഡിയില്‍ ഉള്ളത്. നിസാമിനെതിരെ കാപ്പ ചുമത്തുന്നതില്‍ ഇളവ് നല്‍കണം എന്നാണത്രെ ഇതില്‍ മുന്‍ഡിജിപി ആവശ്യപ്പെടുന്നത്.

40 മിനിട്ട് ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് പിസി ജോര്‍ജ്ജ് നല്‍കിയിട്ടുള്ളത്. ഇപ്പോഴത്തെ ഡിജിപി ബാലസുബ്രഹ്മണ്യത്തിനും നിസാമിന്റെ കാര്യത്തില്‍ താത്പര്യമുണ്ടെന്ന് കൃഷ്ണമൂര്‍ത്തി ഫോണ്‍ സംഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ടത്രെ.

ഡിജിപി ബാലസുബ്രഹ്മണ്യത്തെ സ്വാമി എന്നാണ് കൃഷ്ണ മൂര്‍ത്തി സംഭാഷണത്തില്‍ സൂചിപ്പിക്കുന്നത് എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തില്‍ പിസി ജോര്‍ജ്ജും സ്വാമി എന്ന പേരാണ് ഉപയോഗിച്ചത്.

എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം എംഎന്‍ കൃഷ്ണ മൂര്‍ത്തി നിഷേധിച്ചു. സസ്‌പെന്‍ഷനിലായതിന് ശേഷം ജേക്കബ് ജോബ് തന്നെ വിളിച്ചിരുന്നു എന്നത് സത്യമാണ്. പക്ഷേ കേസുമായി യാതൊരു ബന്ധവും ഇല്ല. ഒരു അഴിമതിയും ഇതുവരെ കാണിച്ചിട്ടില്ലെന്നും അ്‌ദേഹം പ്രതികരിച്ചു.

English summary
Nizam Case: PC George's complaint and CD against DGP revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X