കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജിനെ തള്ളി ചെന്നിത്തല; ഡിജിപിയ്‌ക്കെതിരെ തെളിവില്ലെന്ന്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പിസി ജോര്‍ജ്ജ് നല്‍കിയ പരാതിയില്‍ ഡിജിപിക്കെതിരെ തെളിവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ താന്‍ നല്‍കിയത് സംസാരിക്കുന്ന തെളിവുകളാണെന്ന് പറഞ്ഞ് പിസി ജോര്‍ജ്ജും രംഗത്തെത്തി.

നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടു എന്നായിരുന്നു പിസി ജോര്‍ജിന്റെ ആക്ഷേപം. നിസാമിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഡിജിപി തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന ജേക്കബ് ജോബുമായി ബന്ധപ്പെട്ടുവെന്നും ജോര്‍ജ്ജ് ആരോപിച്ചിരുന്നു.

PC George

ഇക്കാര്യങ്ങള്‍ വിശദീകരിച്ച് പിസി ജോര്‍ജ്ജ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതോടൊപ്പം ഒരു ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അടങ്ങിയ സീഡിയും നല്‍കിയിരുന്നു.

Ramesh Chennithala

ഡിജിപി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തിയാണ് ജേക്കബ് ജോബിനോട് സംസാരിച്ചതെന്നാണ് ആക്ഷേപം. ഇവരുടെ ഫോണ്‍ സംഭാഷണമാണ് സിഡിയില്‍ ഉണ്ടായിരുന്നത്. ഈ സംഭാഷണത്തിനിടയില്‍ ഇപ്പോഴത്തെ ഡിജിപിയുടെ പങ്കിനെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

നിസാമുമായി രഹസ്യ ചര്‍ച്ച നടത്തിയതിന്റെ പേരില്‍ പിന്നീട് സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഡിജിപിടെ ഇക്കാര്യത്തില്‍ സംശയിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസവും ചെന്നിത്തല പറഞ്ഞിരുന്നു. ഡിജിപി വിശ്വസ്തനാണെന്ന് പറഞ്ഞ പ്രസ്താവന ആവര്‍ത്തിക്കുന്നതിന് തുല്യമായിരുന്നു പിസി ജോര്‍ജ്ജ് നല്‍കിയ തെളിവുകള്‍ക്കൊടുവിലും ചെന്നിത്തല പ്രതികരിച്ചത്.

English summary
Nizam Case: There is no evidence against DGP, says Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X